Publish Date: Tue, 16 Jun 2026 (15:22 IST)Updated Date: Tue, 16 Jun 2026 (15:23 IST)
തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച 'ആക്ഷന്‍ കിംഗ്' അര്‍ജുന്‍ സര്‍ജയുടെ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ബ്ലാസ്റ്റ്' (Blast) ഒടിടി റിലീസിന് തയ്യാറെടുക്കുന്നു.ഫാമിലി ആക്ഷന്‍ ഡ്രാമയായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിച്ചത്. സിനിമ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെ ജൂണ്‍ 25-ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്, തെലുങ്ക് ഭാഷകള്‍ക്ക് പുറമെ മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലും ചിത്രം ലഭ്യമാകും.
എജിഎസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ്. അഘോരം നിര്‍മ്മിച്ച്, നവാഗതനായ സുബാഷ് കെ. രാജ് സംവിധാനം ചെയ്ത ഈ ചിത്രം 2026-ലെ കോളിവുഡിലെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. വെറും 18 കോടി രൂപയില്‍ നിര്‍മിച്ച സിനിമ 68 കോടിയിലേറെ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. അര്‍ജുനൊപ്പം അഭിരാമി, പ്രീതി മുകുന്ദന്‍, ജോണ്‍ കൊക്കന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. 'കെജിഎഫ്' ചിത്രങ്ങളിലൂടെ തരംഗം സൃഷ്ടിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് ബ്ലാസ്റ്റ്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും പാട്ടുകളും തിയേറ്ററുകളില്‍ വലിയ കൈയടി നേടിയിരുന്നു.ALSO READ: രാഹുൽ സദാശിവൻ ചിത്രത്തിൽ ഒടിയനായി പൃഥ്വിരാജ്, ധർമ പ്രൊഡക്ഷൻസിൽ ബ്രഹ്മാണ്ഡ സിനിമ ഒരുങ്ങുന്നു