Publish Date: Tue, 24 May 2022 (11:36 IST)
Updated Date: Tue, 24 May 2022 (11:40 IST)
ബിഗ് ബോസ് ഹൗസില്‍ മത്സരം മുറുകുകയാണ്.സമയം എത്രയായെന്ന് പോലും അറിയാതെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കാതെ ബിഗ് ബോസ് ഹൗസില്‍ 100ദിവസം പിന്നിടുന്ന വിജയിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എല്ലാ സീസണുകളിലെയും പോലെ ഇത്തവണയും ഒരു സിനിമ പ്രദര്‍ശനം ഉണ്ടായി.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാന്‍ ആയിരുന്നു ഇത്തവണ പ്രദര്‍ശിപ്പിച്ചത്.
ഞായറാഴ്ച വൈകിട്ട് 5.30യ്ക്കാണ് മത്സരാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ചത്.
ട്വല്‍ത്ത് മാന്‍ റിലീസിന്റെ ഭാഗമായി ജീത്തു ജോസഫ് മത്സരാര്‍ത്ഥികളുമിയി സംവദിക്കുകയും ചെയ്തിരുന്നു.