Bharathiraja: പ്രശസ്ത സംവിധായകൻ ഭാരതിരാജ ഓർമയായി
തിരക്കഥാകൃത്ത്, അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം ഭാരതിരാജ ദക്ഷിണേന്ത്യൻ സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു
Publish Date: Wed, 10 Jun 2026 (09:17 IST)
Updated Date: Wed, 10 Jun 2026 (09:19 IST)
Bharathiraja: പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 കാരനായ ഭാരതിരാജ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ആറ് തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
തിരക്കഥാകൃത്ത്, അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം ഭാരതിരാജ ദക്ഷിണേന്ത്യൻ സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. 16 വയതിനിലെ ആണ് ഭാരതിരാജയുടെ ആദ്യ സിനിമ. കിഴക്കേ പോകും റെയിൽ, സിഗപ്പു റോജാക്കൽ, നിഴൽഗൾ, ടിക് ടിക് ടിക്, കാതൽ ഒവിയം തുടങ്ങി ഒട്ടേറെ ക്ലാസിക്കുകൾ ഒരുക്കി.
21 ഓളം ചിത്രങ്ങളിൽ ഭാരതിരാജ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായെത്തിയ 'തുടരും' സിനിമയിൽ ഭാരതിരാജ അഭിനയിച്ചിരുന്നു. 2004 ലാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.