Publish Date: Tue, 19 Apr 2022 (11:16 IST)
Updated Date: Tue, 19 Apr 2022 (11:18 IST)
വിജയ് നായകനായ ബീസ്റ്റ് പ്രദര്‍ശനം തുടരുകയാണ്. ചിത്രം കണ്ട് നടന്റെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍. വിജയ്യുടെ അച്ഛന്‍ എന്നത് പോലും മറന്നു ഒരു ആരാധകനെ പോലെ അറബികുത്ത് എന്ന ആദ്യഗാനം ആസ്വദിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ കാര്യത്തില്‍ ചന്ദ്രശേഖറിന്റെ അഭിപ്രായം മറിച്ചാണ്.
സിനിമയുടെ തിരക്കഥയും അവതരണവും നിലവാരം പുലര്‍ത്തിയില്ലെന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്.വിജയ് എന്ന സൂപ്പര്‍താരത്തെ മാത്രം ആശ്രയിച്ച് എടുത്ത സിനിമയാണ് ബീസ്റ്റ്.പുതിയ തലമുറയിലെ സംവിധായകര്‍ക്ക് ഒരു സൂപ്പര്‍താരത്തിനൊപ്പം സിനിമ ചെയ്യുമ്പോള്‍ അവരുടെ താരമൂല്യം സിനിമയെ വിജയിപ്പിക്കുമെന്ന് തെറ്റിദ്ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ ആരാധക നിര ഉള്ളതുകൊണ്ട് സിനിമ എന്തായാലും വിജയിക്കുമെന്ന് അവര്‍ക്ക് തോന്നുമെന്നും 2 പാട്ടും കുറച്ച് ഫൈറ്റും വെച്ച് സിനിമ ചെയ്യാമെന്ന് കരുതുമെന്നും എസ് എ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.