Publish Date: Sat, 25 Jun 2022 (08:58 IST)
Updated Date: Sat, 25 Jun 2022 (08:59 IST)
ബറോസ് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ.പക്കാ കൊമേഴ്സ്യല്‍ പടമായിട്ട് ബറോസ് ചെയ്യണമെന്ന് മോഹന്‍ലാലിന് ആഗ്രഹമില്ലെന്ന് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍.
ബറോസ് കഴിഞ്ഞിട്ട് അദ്ദേഹം വേറൊരു സിനിമ മോഹന്‍ലാല്‍ ഡയറക്ട് ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സന്തോഷ് ശിവന്‍ പറയുന്നു.അങ്ങനെയാരു ഇന്ററസ്റ്റ് ഒന്നും അദ്ദേഹത്തിന് ഇല്ല. പക്ഷേ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട എന്തെങ്കിലും വന്നാല്‍ തീര്‍ച്ചയായും ചെയ്യും. അതിനുള്ള 100% കഴിവും മോഹന്‍ലാല്‍ ഉണ്ടെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.