Webdunia - Bharat's app for daily news and videos

Install App

ദീപാവലി തിയേറ്റുകളിലേക്ക് ഇല്ല, റിലീസ് മാറ്റി 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (11:07 IST)
ആന്റണി വര്‍ഗീസിന്റെ 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' റിലീസ് മാറ്റി.ഒക്ടോബര്‍ 21 ന് പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമ നവംബറില്‍ എത്തും.
 
 നവംബര്‍ 4 ന് ബിഗ് സ്‌ക്രീനുകളില്‍ 'ആനപറമ്പിലെ വേള്‍ഡ് കപ്പ്' പ്രദര്‍ശനം ആരംഭിക്കുമെന്ന് ആന്റണി വര്‍ഗീസ് അറിയിച്ചു.
 
ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ സാധ്യതയുള്ള സിനിമ കൂടിയാണിത്.
 
നാട്ടിന്‍പുറത്തെ ഒരു ഗ്രാമത്തിന്റെ അതി മനോഹരമായ ഫുട്‌ബോള്‍ കാഴ്ചകളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന കഥാപാത്രമായാണ് ആന്റണി വര്‍ഗീസ് വേഷമിടുന്നത്.ബാലു വര്‍ഗീസ് ലുക്മാനും അദ്ദേഹത്തോടൊപ്പമുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
 
ഓഡിഷനിലൂടെ തെരഞ്ഞെടുത്ത നിരവധി പുതുമുഖ ഫുട്‌ബോള്‍ താരങ്ങളും ഈ ചിത്രത്തിലുണ്ട്.ഒരു 9 വയസ്സുകാരന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
 
'ഓപ്പറേഷന്‍ ജാവ' ഫെയിം സിദ്ദിക് ക്യാമറയും ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.നൗഫല്‍ അബ്ദുള്ളയും ജിത്ത് ജോഷിയും ചേര്‍ന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഴയ അഞ്ചു രൂപ നാണയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ആര്‍ബിഐ; കാരണം ഇതാണ്

കൊച്ചിയിൽ നടന്നത് ലഹരിപാർട്ടി തന്നെ, ഓം പ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി

കാലം മാറി കെഎസ്ആർടിസിയും ഡിജിറ്റലാകുന്നു, കയ്യിൽ കാശ് കരുതാതെയും ഇനി ബസ്സിൽ കയറാം

യുവനടിമാർക്കൊപ്പം സമയം ചെലവഴിക്കാമെന്ന് പ്രലോഭനം, പ്രവാസികളുടെ പണം തട്ടിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments