Publish Date: Sat, 30 Oct 2021 (15:03 IST)
Updated Date: Sat, 30 Oct 2021 (15:06 IST)
തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കില്‍ നിന്നും രാജിവെച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ഫിയോക് ചെയര്‍മാന്‍ ദിലീപിന്റെ കൈവശം അദ്ദേഹം രാജിക്കത്ത് നല്‍കി.
താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല.മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ചര്‍ച്ച നടന്നത് എല്ലാം മോഹന്‍ലാല്‍ സാറുമായുമാണെന്നും ആന്റണി പെരുമ്പാവൂര്‍ കത്തില്‍ പറയുന്നു.
ദേശീയ അവാര്‍ഡ് സ്വീകരിച്ചശേഷം മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്നതിനെക്കുറിച്ചുള്ള സൂചന ആന്റണി പെരുമ്പാവൂര്‍ നല്‍കിയിരുന്നു. അതില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളും രംഗത്തെത്തിയിരുന്നു.