Publish Date: Tue, 12 Oct 2021 (10:17 IST)
Updated Date: Tue, 12 Oct 2021 (10:21 IST)
രജനിയുടെ അണ്ണാത്തെ റിലീസിന് ഒരുങ്ങുകയാണ്. മാസങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം. സിനിമ എങ്ങനെ ഉള്ളതായിരിക്കുമെന്ന ആദ്യ സൂചന നല്‍കുവാന്‍ ടീസര്‍ എത്തുന്നു.ഒക്ടോബര്‍ 14 ന്! വൈകുന്നേരം 6 മണിക്ക് ടീസര്‍ റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പുറത്തുവന്ന അണ്ണാത്തെയിലെ രണ്ടാമത്തെ ഗാനവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
'അണ്ണാത്തെ' ഈ ദീപാവലിയ്ക്ക് റിലീസ് ചെയ്യും. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. ഒപ്പം പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമ കൂടിയായിരിക്കും. രജനികാന്ത് ഒരു ഗ്രാമത്തലവനായി വേഷമിടുന്നു.
മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സതീഷ്, സൂരി തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സണ്‍ പിക്ചേഴ്‌സ് നിര്‍മ്മിച്ച ചിത്രം നവംബര്‍ 4 ന് റിലീസ് ചെയ്യും.
കെ ആര്‍ അനൂപ്
Publish Date: Tue, 12 Oct 2021 (10:17 IST)
Updated Date: Tue, 12 Oct 2021 (10:21 IST)