Publish Date: Sun, 23 Jan 2022 (09:38 IST)
Updated Date: Sun, 23 Jan 2022 (09:44 IST)
കുട്ടിക്കാലത്ത് താന്‍ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി അനാര്‍ക്കലി മരിക്കാര്‍. ഒരു അഭിമുഖത്തിലാണ് അനാര്‍ക്കലി ഇതേ കുറിച്ച് സംസാരിച്ചത്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് താന്‍ മോശം അനുഭവം നേരിട്ടതെന്നും ഉമ്മയാണ് അന്ന് ധൈര്യം പകര്‍ന്നതെന്നും അനാര്‍ക്കലി പറഞ്ഞു.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഒരാള്‍ വന്ന് തനിക്ക് ചോക്ലേറ്റ് തരികയും ശേഷം ശരീരത്തിലെ പല ഭാഗത്തും പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആണ് താരം പറയുന്നത്.. സംഭവം വളരെ സങ്കടത്തോടെ വീട്ടില്‍ ചെന്ന് അവതരിപ്പിച്ചപ്പോള്‍ ഉമ്മ തന്നെ ആശ്വസിപ്പിക്കുകയും ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ തരത്തില്‍ ശക്തി നല്‍കി ഇരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. അതിനുശേഷം എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവത്തിലേക്ക് താന്‍ മാറുകയായിരുന്നുവെന്നും താരം പറഞ്ഞു.