Publish Date: Fri, 24 Jul 2020 (22:36 IST)
Updated Date: Fri, 24 Jul 2020 (21:53 IST)
മലയാളികളുടെ പ്രിയതാരം ആണ് അജു വർഗീസ്. സോഷ്യൽ മീഡിയയിൽ സജീവമായ അജു വർഗീസ് തൻറെ പുതിയ ചിത്രമായ നാൻസി റാണിയിലെ ഗൗരവമുള്ള ഭാവത്തിലുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഡോക്ടർ ഐപ് എംബിബിഎസ് എംഡി എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡോക്ടർ ഈപ്പൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അജുവർഗീസ് അവതരിപ്പിക്കുന്നത്.
നായികാപ്രാധാന്യമുള്ള ഈ ചിത്രത്തിൽ അഹാനയാണ് നായികയായെത്തുന്നത്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 60 ദിവസത്തെ ലോക്ഡൗണിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും വീണ്ടും സെറ്റുകളിൽ തിരിച്ചെത്തുമ്പോൾ വലിയ സന്തോഷവും ഉന്മേഷവും തോന്നുന്നു എന്ന് അജു വർഗീസ് പറയുന്നു. ചിത്രത്തിൽ അർജുൻ അശോകൻ, ലെന എന്നിവരും അഭിനയിക്കുന്നുണ്ട്.