Webdunia - Bharat's app for daily news and videos

Install App

നടി തൊടുപുഴ വാസന്തിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി

നടി തൊടുപുഴ വാസന്തിക്ക് മമ്മൂട്ടി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (11:56 IST)
നടി തൊടുപുഴ വാസന്തിക്ക് മമ്മൂട്ടി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. തൊടുപുഴ വാസന്തിയുടെ വീട്ടില്‍ എത്തിയാണ് മമ്മൂട്ടി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചത്. മമ്മൂട്ടി അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ കൈരളി ഓണ്‍ലൈന്‍ പുറത്ത് വിട്ടിട്ടുണ്ട്. 70കളിലും 80കളിലും മലയാള സിനിമയുടെ നിറസാനിധ്യമായിരുന്ന നടിയാണ് തൊടുപുഴ വാസന്തി. ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണ്ണാക്കാട് സ്വദേശിനിയാണ് വാസന്തി. 
 
അറുപത്തിയഞ്ച് വയസായിരുന്നു. അസുഖബാധിതയായിരുന്നു. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍ നടക്കും. നാടക നടനായ അച്ഛന്‍ രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പിലൂടെയായിരുന്നു അഭിനയ ലോകത്തേക്കുള്ള വാസന്തിയുടെ അരങ്ങേറ്റം. വളരെ ചെറുപ്പത്തിലേ നാടകത്തിൽ അഭിനയിച്ച വാസന്തി പിന്നീട് സിനിമയിലും അരങ്ങേറ്റം കുറിച്ചു. 
 
 കെജി ജോര്‍ജിന്റെ യവനികയാണ് നടി എന്ന നിലയില്‍ വാസന്തിയെ ശ്രദ്ധേയയാക്കിയത്. അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങള്‍ വാസന്തിയെ തേടിയെത്തി. പിന്നീട് ഏകദേശം 450ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments