Webdunia - Bharat's app for daily news and videos

Install App

വാപ്പച്ചിയെ മിസ് ചെയ്യുമ്പോഴൊക്കെ ബിഗ് ബി കാണും: ദുൽഖർ

ആ സിനിമയിൽ ഞാനില്ല: ദുൽഖർ സൽമാൻ

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (08:12 IST)
മമ്മൂട്ടിയും അമല്‍ നീരദും ബിഗ് ബിയുടെ രണ്ടാം ഭാഗവുമായി വരികയാണ്. ചിത്രത്തിൽ ദുൽഖർ സൽമാൻ ഉണ്ടാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അമൽ നീരദ് തന്നെ ഈ വാർത്ത നിഷേധിച്ചിരുന്നു. ഇപ്പോഴിതാ, ബിലാലിൽ താൻ ഇല്ലെന്ന് ദുൽഖറും വ്യക്തമാക്കിയിരിക്കുകയാണ്. 
 
'ഞാൻ ആ സിനിമയിൽ ഇല്ല. എന്നാൽ, അതിന്റെ ഓഡിഷന് പോയി നിൽക്കാൻ ആഗ്രഹമുണ്ട്. എന്റെ ദുബായ് ജീവിതവുമായി ഏറെ ബന്ധമു‌ള്ള സിനിമയാണ് ബിഗ്ബി. ഇവിടെ വർക്കിനായി വരുന്ന സമയത്താണ് ബിഗ് ബി റിലീസ് ചെയ്യുന്നത്. വാപ്പച്ചിയേയും കുടുംബത്തേയും മിസ് ചെയ്യുമ്പോഴൊക്കെ ബിഗ് ബിയുടെ ഡി വി ഡി ഇട്ട് കാണുമായിരുന്നു. - ദുബായില്‍ നടന്ന ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് ദുല്‍ഖര്‍ പറഞ്ഞു. 
 
ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ബിലാലിന്റെ ഛായാഗ്രഹണം അമല്‍ നീരദ് തന്നെയാണ്. ബിഗ് ബിയിൽ കണ്ട ബിലാൽ ജോൺ കുരിശിങ്കലിനേക്കാൾ മാസായിരിക്കും 'ബിലാൽ' എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തായാലും 2018ൽ തന്നെ ബിലാൽ സംഭവിക്കും. അത് സംവിധായകൻ നൽകുന്ന ഉറപ്പാണ്. 
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments