സൗത്തിന്ത്യ ചുറ്റിക്കറങ്ങിയത് ചുമ്മാതല്ല, നടി സുനൈനയെ വിവാഹം കഴിക്കാനൊരുങ്ങി അറബി വ്ളോഗർ ഖാലിദ് അൽ അമേരി

അഭിറാം മനോഹർ
ചൊവ്വ, 2 ജൂലൈ 2024 (12:42 IST)
Al Ameri, Sunaina
പ്രശസ്ത തമിഴ് നടി സുനൈനയും ദുബായിലെ പ്രശസ്ത യൂട്യൂബറുമായ ഖാലിദ് അല്‍ അമേരിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ രണ്ട് കൈകള്‍ പരസ്പരം കൂട്ടിപിടിക്കുന്ന പോസ്റ്റുകള്‍ ഇട്ടതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്.
 
സുനൈനയുടെയും അമേരിയുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായതോടെയാണ് ഇരുവരും തമ്മില്‍ വിവാഹനിശ്ചയം നടന്നതായി വാര്‍ത്തകള്‍ വന്നത്. ജൂണ്‍ 5നാണ് ഒരു ചിത്രം സുനൈന പങ്കുവെച്ചിരുന്നത്. എന്നാല്‍ പ്രതിശ്രുത വരന്‍ ആരെന്ന കാര്യം സുനൈന വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം ജൂണ്‍ 26നാണ് ഖാലിഫ് അല്‍ അമേരി സമാനമായ ഒരു ചിത്രം പങ്കുവെച്ചത്. പ്രശസ്ത യൂട്യൂബറായ ഖാലിദ് അല്‍ അമേരി യൂട്യൂബറായ സലാമ മുഹമ്മദിനെ നേരത്തെ വിവാഹം ചെയ്തിരുന്നു. 6 മാസം മുന്‍പാണ് ഇരുവരും വിവാഹമോചിതരായത്. സ്റ്റാന്‍ഫോര്‍ഡ് ബിരുദധാരിയായ യൂട്യൂബര്‍ ഖാലിദ് അല്‍ അമേരിക്ക് യുഎഇയിലെ വലിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവന്‍സറാണ്. 
 
അതേസമയം 2008 മുതല്‍ തമിഴ് സിനിമയില്‍ സജീവമാണ് സുനൈന. പ്രൈം വീഡിയോ സ്ട്രീം ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ റിഷി എന്ന ക്രൈം ത്രില്ലറിലാണ് സുനൈന ഒടുവില്‍ അഭിനയിച്ചത്. അതേസമയം വിവാഹനിശ്ചയ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunainaa (@thesunainaa)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

'പുതിയ ജാലകങ്ങൾ തുറക്കും'; 800 പേരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ നിസാരവത്കരിച്ച് മുഖ്യമന്ത്രി

പ്രിയദര്‍ശിനിയില്‍ ഒരു മാസം നടന്നത് 95 കോടിയുടെ സൗജന്യ യാത്ര

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

മടിച്ചുനിൽക്കരുത്, തിരിച്ചടിക്കണം, അമേരിക്കയ്ക്ക് തിരിച്ചടി നൽകണമെന്ന് ഇറാനിലെ 290 എം പിമാരിൽ 180 പേരും!

ലോകത്തിലെ ഏറ്റവും ശക്തമായ സൈനികരുടെ പട്ടികയില്‍ റഷ്യ ഇപ്പോഴും രണ്ടാമത് തന്നെ; ഇന്ത്യയുടെ സ്ഥാനം ഇതാണ്

അടുത്ത ലേഖനം
Show comments