Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗ്ന വീഡിയോ കണ്ട് ഞെട്ടി നടി രമ്യ; തന്റെ മുഖത്തോട് സാദൃശ്യം, പരാതി നല്‍കി

നഗ്ന വീഡിയോ കണ്ട് ഞെട്ടി നടി രമ്യ; തന്റെ മുഖത്തോട് സാദൃശ്യം, പരാതി നല്‍കി
, ബുധന്‍, 2 ജൂണ്‍ 2021 (13:22 IST)
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയില്‍ നടി രമ്യ സുരേഷ് പരാതി നല്‍കി. ആലപ്പുഴ സൈബര്‍ സെല്ലിനാണ് താരം പരാതി നല്‍കിയത്. രമ്യയുടെ മുഖത്തോട് സാദൃശ്യം തോന്നുന്ന പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് താരം ആവശ്യപ്പെട്ടു. ഞാന്‍ പ്രകാശന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, നിഴല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് രമ്യ ശ്രദ്ധേയമായത്. വ്യാജ വീഡിയോയുടെ കാര്യത്തില്‍ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. 
 
രാവിലെ തന്റെ സുഹൃത്ത് വിളിച്ചപ്പോഴാണ് കാര്യം അറിയുന്നത്. ഇത്തരത്തിലൊരു വീഡിയോ ചേച്ചിയുടെ പേരില്‍ പ്രചരിക്കുന്നുണ്ടെന്നും അതില്‍ ചേച്ചിയുടെ പേരുണ്ടെന്നും അയാള്‍ പറഞ്ഞു. വീഡിയോ എനിക്ക് അയച്ചുതന്നു. തന്റെ സോഷ്യല്‍ മീഡിയയില്‍ ഉള്ള രണ്ട് ചിത്രങ്ങളും മറ്റൊരു കുട്ടിയുടെ ഒരു ചിത്രവും ആ കുട്ടിയുടെ തന്നെ വീഡിയോയുമാണ് പ്രചരിക്കുന്നത്. ആ വീഡിയോയും ചിത്രവും കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. ആ കൊച്ചിന്റെ ഫോട്ടോ കണ്ടാല്‍ കറക്ട് എന്നെപ്പോലെ ഇരിക്കുമെന്ന് കണ്ടതിലാണ് ഞാന്‍ ഞെട്ടിപ്പോയത്. ഭയങ്കര അതിശയം തോന്നി. ഇത് കണ്ടപ്പോള്‍ കൈയും കാലും വിറയ്ക്കാന്‍ തുടങ്ങി. ആരെ വിളിക്കണം, ആരോട് പറയണമെന്നൊന്നും അറിയില്ലായിരുന്നു. പിന്നീട് ആലപ്പുഴ എസ്പി ഓഫീസില്‍ പോയി പരാതി നല്‍കി. പരാതി നല്‍കിയതിന്റെ സ്ലിപ്പും വീഡിയോയില്‍ രമ്യ സുരേഷ് കാണിച്ചു. 

ഈ വീഡിയോ എത്രത്തോളം പേര്‍ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റും. ഈ വീഡിയോ പ്രചരിക്കുന്നവര്‍ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ യഥാര്‍ഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവര്‍ക്കും ഇല്ലെ കുടുംബം. നമ്മുടേതല്ലാത്തൊരു വീഡിയോ എടുത്ത് സാമ്യം തോന്നിയതിന്റെ പേരില്‍ ഫോട്ടോസ് വച്ച് പ്രചരിക്കുന്നത് എന്ത് മനോവിഷമം കൊണ്ടാണെന്നും രമ്യ ചോദിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ ടോവിനോ തോമസ് ?