Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർപ്പാട്ട പരമ്പരയ്ക്ക് ശേഷം ബ്രെയ്ക്ക് വേണമെന്ന് തോന്നി, ചെയ്യാൻ ആഗ്രഹിക്കുന്നത് അങ്ങനെയുള്ള സിനിമകൾ

Actor Arya, Mr x, Career break,Sarpatta parampara
തമിഴ് സിനിമയില്‍ 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് ആര്യ. മഞ്ജു വാര്യര്‍ അടക്കമുള്ള വലിയ താരനിര അണിനിരക്കുന്ന മിസ്റ്റര്‍ എക്‌സ് എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. സര്‍പ്പാട്ട പരമ്പരയ്ക്ക് ശേഷം തനിക്ക് ബ്രേയ്ക്ക് വേണമെന്ന് തോന്നിയെന്ന് പറയുകയാണ് ആര്യ. 
 
കരിയറില്‍ എടുത്തുപറയാവുന്ന കുറച്ച് സിനിമകള്‍ ചെയ്യണമെന്നുണ്ടായിരുന്നു. സര്‍പ്പാട്ട പരമ്പരയ്ക്ക് ശേഷം എനിക്കൊരു ബ്രേക്ക് എടുക്കണമെന്ന് തോന്നി. മിസ്റ്റര്‍ എക്‌സ് കമ്മിറ്റ് ചെയ്തപ്പോള്‍ എനിക്ക് സ്‌പെഷ്യല്‍ ലുക്ക് വേണമെന്ന് പറഞ്ഞിരുന്നു. വലിയ സിനിമയായതിനാല്‍ ഷൂട്ട് തീരാന്‍ സമയമെടുത്തു. കുറെ സ്ഥലങ്ങളില്‍ ഷൂട്ടിങ് ഉണ്ടായിരുന്നു. അതുപോലെ നിറയെ ആക്ഷന്‍ സീനുകള്‍ ഈ സിനിമയിലുണ്ട്. പോസ്റ്റ് പ്രൊഡക്ഷനും സമയമെടുത്തതാണ് സിനിമയില്‍ വലിയ ബ്രേയ്ക്ക് ഉണ്ടാകാന്‍ കാരണമയത് ആര്യ പറഞ്ഞു. സ്‌പൈ ആക്ഷന്‍ ത്രില്ലറായ മിസ്റ്റര്‍ എക്‌സ് ഈ മാസം 17നാണ് തിയേറ്ററുകളിലെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്രയേ ഉള്ളോ ആണുങ്ങൾ!, വാഴ 3 അനൗൺസ് ചെയ്തതും ഈഗോ പൊട്ടി ?, സ്ത്രീകളുടെ കഥ പറഞ്ഞാൽ വിവാഹവും, ആർത്തവവും മാത്രമാകുമെന്ന് കമൻ്റുകൾ