Publish Date: Sat, 19 Feb 2022 (09:07 IST)
Updated Date: Sat, 19 Feb 2022 (09:12 IST)
'ലാല്‍ സാര്‍ പൊളിച്ചടുക്കി..എന്റെ പൊന്നേ...ഒരൊന്നന്നര പടം ആറാട്ട്..' -ഈ സിനിമ കണ്ടവര്‍ക്കെല്ലാം ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസനയെ പോലെ പറയാനുള്ളത് ഇതാണ്. കഴിഞ്ഞദിവസം സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ആറാട്ടിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും കഥാകൃത്ത് ഉദയകൃഷ്ണനും ബറോസിന്റെ സെറ്റിലായിരുന്നു. മോഹന്‍ലാലിനെ കാണാനായിരുന്നു ഇരുവരും ലൊക്കേഷന്‍ എത്തിയത്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അതിലുള്ള സന്തോഷം മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ പങ്കുവെച്ചിരുന്നു.
നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ശ്രദ്ധ ശീനാഥാണ് നായിക.
വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.