Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദി തകര്‍ക്കുന്നു, പ്രണവ് ചിത്രത്തിന് ഒന്നാം ദിനം റെക്കോര്‍ഡ് കളക്ഷന്‍ !

ആദി തകര്‍ക്കുന്നു, പ്രണവ് ചിത്രത്തിന് ഒന്നാം ദിനം റെക്കോര്‍ഡ് കളക്ഷന്‍ !
, ശനി, 27 ജനുവരി 2018 (16:48 IST)
ഏവരും ആകാംക്ഷയോടെ കാത്തിരുന്നതാണ് ‘ആദി’ എന്ന സിനിമയുടെ ബോക്സോഫീസ് റിപ്പോര്‍ട്ട്. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായ സിനിമ ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കളക്ഷന്‍ നേടി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്.
 
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിക്ക് ആദ്യദിനം കേരളത്തില്‍ നിന്ന് സ്വന്തമാക്കാനായത് 4.70 കോടി രൂപയാണെന്നാണ് വിവരം. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് സമാനമായ റിലീസായിരുന്നു ഈ സിനിമയുടേത്. അതുതന്നെയാണ് ഇത്രയും ഗംഭീരമായ ഒന്നാം ദിന കളക്ഷന്‍റെ പ്രധാന കാരണവും.
 
300 തിയേറ്ററുകളിലാണ് ആദി പ്രദര്‍ശനത്തിനെത്തിയത്. മാത്രമല്ല, ഫാന്‍സ് ഷോകളും സ്പെഷ്യല്‍ ഷോകളും ഏറെയുണ്ടായിരുന്നു. ഒരു പുതുമുഖ നായകന്‍റെ സിനിമയ്ക്ക് ഇത്രയും വലിയ ഓപ്പണിംഗ് കളക്ഷന്‍ ലഭിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമാണ്.
 
അതുകൊണ്ടുതന്നെ റിപ്പബ്ലിക് ദിന വീക്കെന്‍‌ഡില്‍ തകര്‍പ്പന്‍ കളക്ഷന്‍ സ്വന്തമാക്കി ആദി മുതല്‍ മുടക്ക് തിരിച്ചുപിടിക്കുമെന്നുപ്പാണ്. ആദ്യചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ഹിമാലയന്‍ മലനിരകളിലെവിടെയോ യാത്രയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ കണ്ടപ്പോള്‍ അവന്റെ മുഖഭാവം മാറി, ‘ഹായ് ചേട്ടാ’ എന്ന് പറഞ്ഞ് എന്റെ കൈകുലുക്കി; ഇതോടെ എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി - പ്രണവിനെ പരിചയപ്പെട്ട അനുഭവം പങ്കുവെച്ച് സഹസംവിധായകന്‍