Webdunia - Bharat's app for daily news and videos

Install App

ഏദന്‍‌തോട്ടത്തിലെ മാലിനി ഇനി മമ്മൂട്ടിയുടെ നായിക, കോഴി തങ്കച്ചനില്‍ അനു സിത്താര

Webdunia
വെള്ളി, 19 മെയ് 2017 (15:06 IST)
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കോഴി തങ്കച്ചന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക അനു സിത്താര ആയിരിക്കും. ‘രാമന്‍റെ ഏദന്‍‌തോട്ടം’ എന്ന സിനിമയിലെ ഗംഭീര പ്രകടനത്തോടെ മുന്‍‌നിരയില്‍ സ്ഥാനമുറപ്പിച്ച അനുവിന് ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കോഴി തങ്കച്ചനില്‍ അവതരിപ്പിക്കാനുള്ളത്.
 
ആക്ഷന്‍ വേഷങ്ങള്‍ക്ക് നേരിയ ഇടവേള നല്‍കി ആരാധകരെ രസിപ്പിക്കാനാണ് ഈ സിനിമയിലൂടെ മമ്മൂട്ടിയെത്തുന്നത്. തോപ്പില്‍ ജോപ്പന് ശേഷം അതേ കാറ്റഗറിയില്‍ മമ്മൂട്ടി ചെയ്യുന്ന കോഴി തങ്കച്ചന്‍ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും. 
 
ദീപ്‌തി സതി, മിയ എന്നിവരായിരിക്കും ചിത്രത്തിലെ മറ്റ് നായികമാര്‍. കുട്ടനാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സിനിമയില്‍ തികച്ചും ഗ്രാമീണനായ തങ്കച്ചന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കോഴിക്കച്ചവടമാണ് തങ്കച്ചന്‍റെ ജോലി. എന്നാല്‍ അത്യാവശ്യം ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകും.
  
സേതു തന്നെ തിരക്കഥയെഴുതുന്ന കോഴി തങ്കച്ചനില്‍ സംവിധാന സഹായി ആയി ഉണ്ണിമുകുന്ദന്‍ പ്രവര്‍ത്തിക്കും. അനന്ത വിഷന്‍റെ ബാനറില്‍ മുരളീധരനും ശാന്ത മുരളീധരനുമാണ് കോഴി തങ്കച്ചന്‍ നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments