Publish Date: Mon, 07 Mar 2022 (14:53 IST)
Updated Date: Mon, 07 Mar 2022 (14:56 IST)
മിഷൻ സിയിലെ വിജയ് യേശുദാസ് പാടിയ നെഞ്ചിലേഴു നിറമായി എന്ന ഗാനം ശ്രദ്ധ നേടുകയാണ്.സിനിമ ജനങ്ങൾ ശ്രദ്ധിക്കാൻ ഒരുപാടു ഗുണം ചെയ്തിട്ടുണ്ട് ഈ ഗാനം എന്നാണ് സംവിധായകൻ വിനോദ് ഗുരുവായൂർ പറയുന്നത്.വിജയുടെ നല്ല ഗാനങ്ങളുടേ പട്ടികയിൽ ഈ ഗാനം കൂടെ, ചേർത്ത് പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷമെന്നും അദ്ദേഹം കുറിച്ചു.
വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക്
വിജയ് യേശുദാസ് പാടിയ നെഞ്ചിലേഴു നിറമായി എന്ന മിഷൻ സി യിലെ സോങ്.. സിനിമ ജനങ്ങൾ ശ്രദ്ധിക്കാൻ ഒരുപാടു ഗുണം ചെയ്തിട്ടുണ്ട്. വിജയ് മനോഹരമായി പാടിയ ഗാനം, സുനിൽ ജി എന്ന ഗാനരചന യിതാവിനെ മലയാള സിനിമ ക്കു പരിചയപ്പെടാൻ സാധിച്ചു. ആ നല്ല വരികൾക്ക് പാർത്ഥസാരഥി നല്ല ഈണം നൽകി. വിജയുടെ നല്ല ഗാനങ്ങളുടേ പട്ടികയിൽ ഈ ഗാനം കൂടെ, ചേർത്ത് പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം.