Select Your Language

Notifications

webdunia
webdunia
webdunia
webdunia

St Alphonsa Feast: വിശുദ്ധ അൽഫോൺസമ്മയുടെ തിരുന്നാൾ

ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അൽഫോൺസ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അൽഫോൺസ ജനിച്ചത്

St Alphonsa Feast, St Alphonsa Feast July 28, വിശുദ്ധ അല്‍ഫോണ്‍സ, അല്‍ഫോണ്‍സമ്മയുടെ തിരുന്നാള്‍
St Alphonsa Feast: ആഗോള കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന അൽഫോൺസാമ്മയുടെ തിരുന്നാൾ ജൂലൈ 28 നാണ്. ക്രിസ്തുവിനോടുള്ള സ്നേഹത്താൽ സ്വയം ജ്വലിക്കുകയും ചുറ്റിലുമുള്ളവർക്ക് പ്രകാശമാകുകയും ചെയ്ത വിശുദ്ധയാണ് അൽഫോൺസാമ്മ. 
 
ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അൽഫോൺസ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അൽഫോൺസ ജനിച്ചത്. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ ചേർന്ന് കന്യാസ്ത്രീയായപ്പോൾ ആണ് അന്ന എന്ന പേരിന് പകരം അൽഫോൺസ എന്ന പേര് സ്വീകരിച്ചത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം മഠത്തിൽ അൽഫോൺസ പ്രേഷിത പ്രവർത്തനം നടത്തി. 1946 ജൂലൈ 28 നാണ് അൽഫോൺസ അന്തരിച്ചത്. ചരമദിനമാണ് വിശുദ്ധയുടെ ഓർമ തിരുന്നാളായി കൊണ്ടാടുന്നത്. 
 
2008 ഒക്ടോബർ 12 ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അൽഫോൺസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ഭരണങ്ങാനം സിറോ മലബാർ ദേവാലയമാണ് അൽഫോൺസയുടെ പ്രധാന തീർത്ഥകേന്ദ്രം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു