Webdunia - Bharat's app for daily news and videos

Install App

Maundy Thursday: ഇന്ന് പെസഹ വ്യാഴം, അറിയാം ചരിത്രം

അന്ത്യ അത്താഴത്തിനിടയിലാണ് ക്രിസ്തു കുർബാന സ്ഥാപിച്ചതെന്നാണ് ക്രൈസ്തവർ വിശ്വസിക്കുന്നത്

രേണുക വേണു
വ്യാഴം, 2 ഏപ്രില്‍ 2026 (09:00 IST)
Maundy Thursday: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണകൾ പുതുക്കുന്ന ദിവസമാണ് ഇന്ന്. യേശുദേവൻ കുരിശിൽ മരിക്കുന്നതിനു മുൻപ് തന്റെ 12 ശിഷ്യൻമാർക്കുമായി വിരുന്നൊരുക്കി. ഇതിനെ അന്ത്യ അത്താഴമെന്നാണ് പറയുന്നത്. അത്താഴ സമയത്ത് യേശു ശിഷ്യൻമാരുടെ പാദം കഴുകി ചുംബിച്ചു. ഞാൻ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ എന്ന കൽപ്പന നൽകി കൊണ്ടാണ് യേശു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിയത്. 
 
അന്ത്യ അത്താഴത്തിനിടയിലാണ് ക്രിസ്തു കുർബാന സ്ഥാപിച്ചതെന്നാണ് ക്രൈസ്തവർ വിശ്വസിക്കുന്നത്. അന്ത്യ അത്താഴ വേളയിൽ അപ്പം മുറിച്ച് യേശു ശിഷ്യൻമാർക്ക് നൽകി. അതുപോലെ വീഞ്ഞും പങ്കുവെച്ചു. ഈ ഓർമയ്ക്കാണ് ക്രൈസ്തവർ കുർബാന അർപ്പിക്കുന്നതും കുർബാന മധ്യേ പുരോഹിതൻ അപ്പം മുറിക്കുന്നതും. 
 
ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തിൽ നൽകുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.
 
ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ മുതൽ തന്നെ പ്രത്യേക പ്രാർഥനകൾ ആരംഭിക്കും. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓർമ്മയ്ക്ക് കാൽകഴുകൽ ശുശ്രൂഷ ദേവാലയങ്ങളിൽ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന 12പേരുടെ കാൽ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.
 
പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കൽ ശുശ്രൂഷ വൈകിട്ടോ രാത്രിയോ ആയിരിക്കും നടക്കുക. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തിൽ നൽകുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. വീട്ടിലെ ഏറ്റവും പ്രായമുള്ള ആൾ അപ്പം മുറിച്ച് വീട്ടിലെ മറ്റ് അംഗങ്ങൾക്ക് നൽകുന്നതാണ് അപ്പം മുറിക്കൽ ചടങ്ങ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ പ്രധാന പിതൃതർപ്പണ കേന്ദ്രങ്ങൾ; ആലുവ മണപ്പുറം, തിരുനെല്ലി, വർക്കല പാപനാശം പ്രത്യേകതകൾ

പിതൃതർപ്പണവും കർക്കിടക വാവും; എന്തുകൊണ്ടാണ് കർക്കിടക വാവിന് ബലിയിടുന്നത്? ഐതിഹ്യവും പ്രാധാന്യവും

വീടുകളിൽ ബലിയിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; എന്തൊക്കെ മന്ത്രങ്ങളും ദ്രവ്യങ്ങളുമാണ് പ്രധാനം?

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

അടുത്ത ലേഖനം
Show comments