ലാല്‍ ജോസ് ചിത്രത്തിലൂടെ സംവൃത മടങ്ങിവരുമോ?

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (17:31 IST)
മലയാളത്തിന്‍റെ പ്രിയനായികയായിരുന്ന സംവൃത സുനില്‍ തിരിച്ചെത്തുമോ. വിവാഹത്തിന് ശേഷം സിനിമ വിട്ട് കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംവൃത ഭര്‍ത്താവ് അഖിലിന്‍റെ പിന്തുണയോടെ മടങ്ങിവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സംവൃത സിനിമയില്‍ തന്‍റെ രണ്ടാം ഇന്നിംഗ്സ് കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്സ് ആയിരുന്നു സംവൃത അഭിനയിച്ച അവസാന സിനിമ. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ സംവൃത ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഒരു ബിസിനസും ആരംഭിച്ചിട്ടുണ്ട്. സംവൃതയ്ക്ക് ഒരു മകന്‍ പിറന്നിരുന്നു - അഗസ്ത്യ എന്നാണ് പേര്.
 
‘രസികന്‍’ എന്ന ചിത്രത്തിലൂടെ സംവൃതയെ സിനിമയില്‍ അവതരിപ്പിച്ചത് ലാല്‍ ജോസാണ്. പിന്നീട് ലാല്‍ ജോസിന്‍റെ ആറ്‌ സിനിമകളില്‍ സംവൃത അഭിനയിച്ചു. 
 
സംവൃതയുടെ മടങ്ങിവരവും ഒരു ലാല്‍ ജോസ് ചിത്രത്തിലൂടെയായിരിക്കുമെന്നാണ് സൂചന. ഒരു ഭയങ്കര കാമുകന്‍ ഉള്‍പ്പടെ ലാല്‍ ജോസ് അടുത്തതായി ചെയ്യുന്ന സിനിമകളിലേക്ക് സംവൃതയെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

അടുത്ത ലേഖനം
Show comments