Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിച്ചിത്രങ്ങള്‍ വലിയ വിജയമാകുന്നതിന് കാരണമെന്ത്? അത് പെണ്‍‌മക്കളുള്ള അമ്മമാരുടെ പിന്തുണ തന്നെ!

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (18:43 IST)
മലയാളത്തില്‍ കുടുംബങ്ങളുടെ സംവിധായകന്‍ എന്നാല്‍ അത് സത്യന്‍ അന്തിക്കാട് ആണ്. കുടുംബങ്ങളുടെ നായകന്‍ മമ്മൂട്ടിയും. അക്കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടെന്ന് തോന്നുന്നില്ല. 
 
പെണ്‍‌മക്കളുള്ള മാതാപിതാക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരം മമ്മൂട്ടിയാണ്. അതിന് കാരണവുമുണ്ട്. പെണ്‍‌മക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനായി മമ്മൂട്ടി അഭിനയിച്ച സിനിമകള്‍ തന്നെ. എത്രയോ സിനിമകളില്‍ പെണ്‍‌മക്കളുടെ അച്ഛനായി മമ്മൂട്ടി വന്നു, ചിരിപ്പിച്ചു, സന്തോഷിപ്പിച്ചു, കണ്ണുനനയിച്ചു!
 
മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ ഓര്‍മ്മയില്ലേ? അമരം ഓര്‍മ്മയില്ലേ? പളുങ്ക് ഓര്‍മ്മയില്ലേ? ഗ്രേറ്റ്ഫാദര്‍ മറക്കാനാവുമോ? ഇനിയും പറയാന്‍ തുടങ്ങിയാല്‍ ബേബി ശാലിനിയുടെ കാലം മുതല്‍ പെണ്‍‌മക്കളുടെ അച്ഛനായി എത്രയെത്ര മമ്മൂട്ടിച്ചിത്രങ്ങള്‍!
 
മമ്മൂട്ടിയുടെ സിനിമകളുടെ വലിയ വിജയത്തിന്‍റെ രഹസ്യം അന്വേഷിച്ച് അധികം തലപുകയ്ക്കേണ്ട. അത് മകളെ ജീവനേക്കാള്‍ സ്നേഹിക്കുന്ന ഒരച്ഛനെ പ്രേക്ഷകര്‍ സ്ക്രീനില്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്. അമ്മയെ സ്നേഹിക്കുന്ന മകനെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഭാര്യയെ പൊന്നുപോലെ നോക്കുന്ന ഭര്‍ത്താവിനെ തിരിഞ്ഞതുകൊണ്ടാണ്. സഹോദരിമാരുടെ സ്വന്തം ഏട്ടനെ മമ്മൂട്ടിയില്‍ കാണാന്‍ പറ്റിയതുകൊണ്ടാണ്.
 
മമ്മൂട്ടി എന്ന നടന്‍ നാലുപതിറ്റാണ്ടുകളായി താരചക്രവര്‍ത്തിയായി നില്‍ക്കുന്നതിന് കാരണവും ഇത്തരം സിനിമകളും കഥാപാത്രങ്ങളും തന്നെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുലികളി ഐതിഹ്യം

ഓണത്തിന് ബെവ്കോ വഴി മലയാളി കുടിച്ച് തീർത്തത് 771 കോടിയുടെ മദ്യം!

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിനു കാരണം ടിബറ്റിലെ ഭൂചലനം; 800 ഓളം പേരെ കാണാനില്ല

സുകുമാര കുറുപ്പ് മരിച്ചു? അന്വേഷണം അവസാനിപ്പിക്കാൻ കേരള പൊലീസ്

കൗമാരക്കാരിൽ അഡിക്ഷനുണ്ടാക്കാൻ ശ്രമിച്ചു, മെറ്റ നൽകേണ്ടത് 18 ബില്യൺ ഡോളർ നഷ്ടപരിഹാരം, പ്ലാറ്റ്ഫോമുകൾ ഇനി അടിമുടി മാറും

അടുത്ത ലേഖനം
Show comments