Webdunia - Bharat's app for daily news and videos

Install App

29 തവണ നോമിനേഷൻ കിട്ടിയ ഏക നടൻ, ബിഗ് ബിക്കൊപ്പമെത്താൻ ഒരു പടി കൂടി മാത്രം! - മമ്മൂട്ടിക്കും പുരസ്കാരത്തിനുമിടയിൽ അമുദവൻ മാത്രം

ഇപ്രാവശ്യം ദേശിയ പുരസ്കാരം മമ്മൂട്ടിയെ അനുഗ്രഹിച്ചാൽ രാജ്യത്ത് ഈ പുരസ്കാരം ഏറ്റവും കൂടുതൽ നേടുന്ന വ്യക്തികളുടെ പട്ടികയിലേക്ക് മമ്മൂട്ടി ഉയർത്തപ്പെടും.

Webdunia
തിങ്കള്‍, 6 മെയ് 2019 (13:39 IST)
തമിഴ് സിനിമയായ പേരൻപിലെ അമുദവൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിനുള്ള നാമനിർദേശം ലഭിച്ചത് മലയാളക്കരയെ സന്തോഷിപ്പിച്ചിരിക്കുകയാണ്.  മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ പാപ്പയെ അവതരിപ്പിച്ച സാധന, മികച്ച സംവിധായകനായി റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലും പേരന്‍പിന് നാമനിർദേശം ലഭിച്ചിട്ടുണ്ട്.

ഇപ്രാവശ്യം ദേശിയ പുരസ്കാരം മമ്മൂട്ടിയെ അനുഗ്രഹിച്ചാൽ രാജ്യത്ത് ഈ പുരസ്കാരം ഏറ്റവും കൂടുതൽ നേടുന്ന വ്യക്തികളുടെ പട്ടികയിലേക്ക് മമ്മൂട്ടി ഉയർത്തപ്പെടും.നാലു വട്ടം പുരസ്കാരം കരസ്ഥമാക്കിയ അമിതാഭ് ബച്ചനാണ് ഏറ്റവുമധികം തവണ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ നടൻ. ഇരുപത്തിയൊമ്പതാം നാമനിർദേശമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ഏറ്റവുമധികം ലഭിച്ചിട്ടുള്ള നടനും കൂടിയാണ് മമ്മൂട്ടി. 
 
28 നാമനിർദേശങ്ങളിൽ നിന്നായി പതിനഞ്ചു വട്ടം മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്. ഇതും സർവ്വകാല റെക്കോർഡാണ്. മൂന്നു തവണ ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളികളെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം.രണ്ടാം സ്ഥാനത്തുള്ള മോഹൻലാൽ 12 തവണ അവസാന റൗണ്ടിലെത്തുകയും രണ്ട് തവണ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments