Webdunia - Bharat's app for daily news and videos

Install App

സീ യു സൂണിൽ കണ്ട ആളേയല്ല, 'ജോജി'ക്കായി മെലിഞ്ഞ് ഫഹദ് ഫാസിൽ !

കെ ആർ അനൂപ്
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (16:18 IST)
ലോക്ക് ഡൗണിന് ശേഷം 'സീ യു സൂൺ', 'ഇരുൾ'എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഫഹദ് ഫാസിൽ 'ജോജി'യ്ക്കായി ശരീര ഭാരം കുറച്ചിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.
 
മഹേഷിൻറെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്കുശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന 'ജോജി'യ്ക്കായി ഫഹദ് ഫാസിൽ എത്തുമ്പോൾ പ്രതീക്ഷകളാണ് വലുതാണ്. ഷൂട്ടിംഗ് എരുമേലിയിൽ പുരോഗമിക്കുകയാണ്. ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്. ഷേക്സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിർമ്മിക്കുന്നത്.
 
ഭാവന സ്റ്റുഡിയോസും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ 'വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ'യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലാണ് സംഗീതമൊരുക്കുന്നത്. ഷൈജു ഖാലിദ് 
ഛായാഗ്രഹണം നിർവഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

മതം പൊട്ടാതെ സൂക്ഷിക്കുക!, കോഴിക്കോട് ഓണാഘോഷത്തില്‍ സാരിക്കും മുണ്ടിനും വിലക്ക്, വിവാദമായതോടെ നിലപാട് മാറ്റി സ്‌കൂള്‍ മാനേജ്‌മെന്റ്

ജെൻസികളിലേക്ക് എത്തിയേ തീരു, പ്രത്യേകസമിതിയുമായി ബിജെപി : സ്മൃതി ഇറാനിയും നിതിൻ നബീലും സംഘത്തിൽ

മകളും ഭാര്യയും അമ്മയും മാത്രമല്ല, സ്ത്രീക്ക് വ്യക്തിത്വം എന്നൊന്നുണ്ട്: മനുസ്മൃതിയെ തള്ളി രാഹുൽ ഗാന്ധി

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കാന്‍ കേരളം

അടുത്ത ലേഖനം
Show comments