Webdunia - Bharat's app for daily news and videos

Install App

“എല്ലാവര്‍ക്കും നന്ദി, ഇത് ആഘോഷവിജയം” - ഗ്രേറ്റ്ഫാദറിന്‍റെ തകര്‍പ്പന്‍ വിജയത്തേക്കുറിച്ച് മമ്മൂട്ടി മനസുതുറക്കുന്നു!

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2017 (14:15 IST)
മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് ദി ഗ്രേറ്റ്ഫാദര്‍. എതിരാളികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കുന്നത്. ചിത്രം ഗംഭീരവിജയമാക്കിയതിന് മമ്മൂട്ടി നന്ദി അറിയിച്ചു.
 
“ഗ്രേറ്റ്ഫാദര്‍ ഇത്രവലിയ വിജയമാക്കിയതിന് ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും നന്ദിപറയുന്നു. ഈ സിനിമ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു. ഏറ്റവും വേഗത്തില്‍ 20 കോടി പിന്നിടുന്ന സിനിമയായി. ഒരു നവാഗത സംവിധായകന്‍ വെറും ആറുകോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രമാണിത്. ഇത് ഒരു ആഘോഷമാണ്. സമാനതകളില്ലാത്ത മലയാള സിനിമാ പ്രേക്ഷകരുടെ കരുത്തിലേക്ക് ഒരു കണ്ണുതുറപ്പിക്കലാണ്” - മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
 
ഇങ്ങനെയൊരു സംഭവം മലയാള സിനിമയില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇത്രയും വേഗത്തില്‍ ഒരു സിനിമ 25 കോടി കളക്ഷന്‍ നേടുന്നതും ഇതാദ്യം. ഇത് മമ്മൂട്ടി എന്ന മഹാനടന്‍റെ കരിയറിലെ പുതിയ അധ്യായമാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ സുവര്‍ണലിപികളിലെഴുതേണ്ട അധ്യായം!
 
ദി ഗ്രേറ്റ് ഫാദര്‍ 25 കോടി കളക്ഷന്‍ പിന്നിട്ട് മുന്നേറുമ്പോള്‍ ഇത് മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷത്തിമര്‍പ്പിന്‍റെ സമയമാണ്. വെറും ആറുകോടി ബജറ്റിലൊരുങ്ങിയ ഒരു സിനിമയാണിത്. സംവിധായകന്‍ ഹനീഫ് അദേനി നവാഗതനാണ്. വിദേശ ലൊക്കേഷനുകളോ കണ്ണഞ്ചിപ്പിക്കുന്ന വി എഫ് എക്സ് വിദ്യകളോ ഇല്ല. ഉള്ളത് മമ്മൂട്ടി എന്ന നടന്‍ മാത്രം. കാമ്പുള്ളൊരു കഥ മാത്രം.
 
ഈ രീതിയിലാണ് ഗ്രേറ്റ്ഫാദറിന്‍റെ കുതിപ്പെങ്കില്‍ വെറും 20 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബിലെത്തുമെന്നാണ് വിവരം. ഇതിനപ്പുറം മലയാള സിനിമയ്ക്ക് എന്താണ് വേണ്ടത്! മെഗാസ്റ്റാര്‍ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം പഴങ്കഥയായിരിക്കുന്നു. ഇനി വലിയ സിനിമകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ ഗ്രേറ്റ്ഫാദറിനെ മറികടക്കുന്ന ചിത്രങ്ങള്‍ക്കായി തയ്യാറെടുക്കുക.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments