Webdunia - Bharat's app for daily news and videos

Install App

മണിച്ചിത്രത്താഴ് കണ്ടതിന് ശേഷം മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞു - അങ്ങേര് അത് ഗംഭീരമായി ചെയ്തിട്ടുണ്ട്!

ആ മമ്മൂട്ടിച്ചിത്രം കണ്ടു, മോഹന്‍ലാലിന്‍റെ വോയിസ് മോഡുലേഷനില്‍ മാറ്റമുണ്ടായി!

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (15:16 IST)
വോയ്സ് മോഡുലേഷനില്‍ മലയാളത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ മറ്റൊരു നടനില്ല. സംഭാഷണത്തില്‍ കൃത്യമായ വികാരനിയന്ത്രണങ്ങള്‍ വിജയകരമായി നടപ്പാക്കിയതാണ് മമ്മൂട്ടിയെ എതിരാളികളില്ലാത്ത നടനായി വളര്‍ത്തിയത്. താന്‍ സംവിധാനം ചെയ്ത ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ചിത്രം മുതലാണ് മമ്മൂട്ടി വോയിസ് മോഡുലേഷനില്‍ ശ്രദ്ധിച്ചുതുടങ്ങിയതെന്ന് സംവിധായകന്‍ ഫാസില്‍.
 
“മമ്മൂട്ടി വോയ്സ് മോഡുലേഷന്‍റെ കാര്യം ശ്രദ്ധിച്ചുതുടങ്ങിയത് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ മുതലാണ്. ഒരുദിവസം എറണാകുളം ബി ടി എച്ചില്‍ പോയപ്പോള്‍ അവിടെ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഉണ്ട്. അവര്‍ തലേദിവസമാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ കണ്ടത്. എന്നെ കണ്ടയുടനെ പറഞ്ഞു - ‘ഞങ്ങള്‍ മോഹന്‍ലാലിന്‍റെയടുത്ത് പറയാനിരിക്കുകയായിരുന്നു, അതിലെ മമ്മൂട്ടിയുടെ വോയിസ് മോഡുലേഷന്‍ അപാരമാണ്. അതൊന്ന് കേട്ടുനോക്കാന്‍’. പിന്നീട് മോഹന്‍ലാല്‍ ആ പടം കാണുകയും ലാലിന്‍റെ വോയിസ് മോഡുലേഷനില്‍ മാറ്റമുണ്ടാകുകയും ചെയ്തു”- ഫാസില്‍ പറയുന്നു.
 
“ഞാന്‍ പിന്നീട് തുടര്‍ച്ചയായി നാല് മമ്മൂട്ടിച്ചിത്രങ്ങള്‍ ചെയ്തു. അതിനുശേഷമാണ് ലാലിനെ വച്ച് മണിച്ചിത്രത്താഴ് എടുക്കുന്നത്. മണിച്ചിത്രത്താഴ് കണ്ടശേഷം മമ്മൂട്ടി എന്നെ വിളിച്ചുപറഞ്ഞു, ‘അങ്ങേര് അത് ഗംഭീരമായി ചെയ്തിട്ടുണ്ട്’ എന്ന്” - ഒരു അഭിമുഖത്തില്‍ ഫാസില്‍ വെളിപ്പെടുത്തി.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments