Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന്‍റെയും കൂട്ടുകാരുടെയും സ്നേഹസംരക്ഷണത്തില്‍ അവള്‍ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കും: മഞ്ജു വാര്യര്‍

അവളുടെ ചിരി കൂടുതല്‍ ഭംഗിയോടെ സ്ക്രീനില്‍ തെളിയുന്ന ദിവസത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കുന്നു: മഞ്ജു വാര്യര്‍

Webdunia
ശനി, 25 ഫെബ്രുവരി 2017 (17:01 IST)
ഒരുകൂട്ടം കാപാലികരാല്‍ ആക്രമിക്കപ്പെട്ട മലയാളത്തിന്‍റെ പ്രിയപ്പെട്ട ചലച്ചിത്രനടി ശനിയാഴ്ച വെണ്ടും തന്‍റെ സിനിമാ ജീവിതത്തിലേക്ക് തിരിച്ചെത്തി. പൃഥ്വിരാജ് നായകനാകുന്ന ‘ആദം’ എന്ന ചിത്രത്തിലെ നായികയാണ് അവര്‍. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്‍റെ പൂര്‍ണരൂപം ഇതാ:
 
അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം. മുറിവേല്‍പ്പിക്കപ്പെട്ട ഒരാള്‍ക്ക് സമൂഹത്തിന് നല്‍കാനാകുന്ന ഏറ്റവും ശക്തമായ സന്ദേശമാണിത്. ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാം. പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായികയാണ്. 
 
ആദ്യ ദിവസം മുതല്‍ അവള്‍ക്കൊപ്പം നില്‍ക്കുകയും വീണ്ടും അഭിനയത്തിലേക്ക് കൈപിടിക്കുകയും ചെയ്ത പൃഥ്വിരാജിനും അഭിനന്ദനം. രാജുവിന്റെയും കൂട്ടുകാരുടെയും സ്നേഹ സംരക്ഷണത്തില്‍ അവള്‍ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കുമെന്ന് ഉറപ്പുണ്ട്. 
 
അവളുടെ ചിരി കൂടുതല്‍ ഭംഗിയോടെ സ്ക്രീനില്‍ തെളിയുന്ന ആ ദിവസത്തിനു വേണ്ടി എല്ലാ മലയാളികളെയും പോലെ ഞാനും കാത്തിരിക്കുന്നു.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments