Publish Date: Thu, 12 Nov 2020 (23:09 IST)
Updated Date: Thu, 12 Nov 2020 (23:11 IST)
കൊറോണയെ പൊരുതി തോൽപ്പിച്ചതിനുശേഷം ഇനി തമന്നയ്ക്ക് തിരിച്ചുവരവിന്റെ കാലം കൂടിയാണ്. ആരോഗ്യം വീണ്ടെടുക്കുവാനായി ചിട്ടയായ വ്യായാമത്തിലാണ് താരം. ഇപ്പോഴിതാ തൻറെ കോവിഡ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് തമന്ന.
"ചികിത്സാ സമയത്ത് നല്ല പേടി ഉണ്ടായിരുന്നു. മരണത്തെ ഞാനെപ്പോഴും ഭയപ്പെട്ടിരുന്നു. എനിക്ക് ഗുരുതരമായ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഈ ലക്ഷണങ്ങളുള്ള ചിലർ മരിച്ചു എന്ന് അറിയാമായിരുന്നു. പക്ഷേ ഡോക്ടർമാർ എന്നെ രക്ഷിച്ചു. ഒപ്പം നിന്ന രക്ഷിതാക്കളോട് നന്ദി പറയുന്നു. ജീവിതം എത്ര വിലപ്പെട്ടതാണെന്ന് ഞാൻ പഠിച്ചു" - തമന്ന പറയുന്നു. ബോളിവുഡ് ലൈഫിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.