'ശരത് മേനോനെ സൂക്ഷിക്കണം, ഏറ്റവും വൃത്തികെട്ടവനാണ്, വെറുപ്പ് ഉണ്ടാക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്'; വെയില്‍ സിനിമയുടെ സംവിധായകനെതിരെ ഷെയ്ന്‍ നിഗം
തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.
Publish Date: Fri, 22 Nov 2019 (08:42 IST)
Updated Date: Fri, 22 Nov 2019 (08:47 IST)
വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഷെയ്ന്‍ പറയുന്നത്. ഒരാള്‍ക്ക് പരിചയപ്പെടാന്‍ പറ്റുന്നതില്‍ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും പോസ്റ്റിലുണ്ട്.
‘വെറുപ്പ് ഉണ്ടാക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. ഇതൊരു തകര്‍ന്ന ഹൃദയത്തില്‍ നിന്നുള്ളതാണ്. ആരെയും ഒന്നും ബോധിപ്പിക്കാനില്ല. സത്യമേവ ജയതേ’ എന്ന അടിക്കുറിപ്പോയെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
നേരത്തെ ശരതിന് ഷെയ്ന്‍ അയച്ചു നല്‍കിയ വോയിസ് മെസേജും പുറത്തുവന്നിരുന്നു. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമെന്നും ഷെയ്ന്‍ പറയുന്ന വോയിസ് മെസേജാണ് പുറത്തുവന്നിരിക്കുന്നത്.