'വിട്ടുവീഴ്ചയില്ല, വെയിലും കുർബാനിയും പൂർത്തിയാക്കാതെ ഷെയ്നുമായി സഹകരിക്കില്ല';നിലപാടിൽ ഉറച്ച് നിര്‍മ്മാതാക്കളുടെ സംഘടന
മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടാകാത്ത അനുഭവമാണ് ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
Publish Date: Thu, 19 Dec 2019 (11:56 IST)
Updated Date: Thu, 19 Dec 2019 (12:00 IST)
നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കളുടെ സംഘടന. സംഘടന പ്രസിഡണ്ട് എം രഞ്ജിത്താണ് ഇക്കാര്യത്തിലുള്ള നിര്‍മ്മാതാക്കളുടെ നിലപാട് അറിയിച്ചത്.
മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടാകാത്ത അനുഭവമാണ് ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്‌നുമായി യാതൊരു ചര്‍ച്ചകള്‍ക്കുമില്ലെന്നും എം രഞ്ജിത്ത് പറഞ്ഞു.
ഉല്ലാസം സിനിമ ഷെയ്ന്‍ ഡബ്ബ് ചെയ്യുമെന്ന് താരസംഘടനയായ അമ്മ ഉറപ്പ് നല്‍കിയാല്‍ മാത്രം ചര്‍ച്ചയാകാമെന്നും എം രഞ്ജിത്ത് പറഞ്ഞു. ഇന്ന് ഷെയ്‌നിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് നിര്‍മ്മാതാക്കളുടെ സംഘടന യോഗം ചേരുന്നുണ്ട്.