ജാക്ക് ആൻഡ് ജിലിൽ പൃഥ്വിരാജും, പുതിയ വിവരങ്ങളുമായി സംവിധായകൻ സന്തോഷ് ശിവൻ

കെ ആര്‍ അനൂപ്
ബുധന്‍, 27 മെയ് 2020 (20:58 IST)
കാളിദാസ് ജയറാമും മഞ്ജുവാര്യരും പ്രധാന വേഷത്തിലെത്തുന്ന ‘ജാക്ക് ആൻഡ് ജിലി'ൻറെ ഒരു സ്റ്റിൽ കഴിഞ്ഞ ദിവസം കാളിദാസ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു. മഞ്ജുവാര്യരുടെയും കാളിദാസിൻറെയും ചിത്രമായിരുന്നു പുറത്തുവന്നത്. ചിത്രത്തിൽ പൃഥ്വിരാജ് സഹകരിച്ചിരുന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി  സിനിമയുടെ സംവിധായകനായ സന്തോഷ് ശിവൻ എത്തിയിരിക്കുകയാണ്.
 
പൃഥ്വിരാജിന്റെ രംഗങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയായി എന്നും സംവിധായകൻ പറഞ്ഞു. എന്നാൽ പൃഥ്വിയുടെ റോളിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സന്തോഷ് ശിവനുമായി വർഷങ്ങളുടെ പരിചയമുള്ള പൃഥ്വിരാജ് അദ്ദേഹത്തിൻറെ രണ്ടു സിനിമകളിൽ  നായകൻ കൂടിയായിരുന്നു. അനന്തഭദ്രത്തിലും ഉറുമിയിലുമാണ് ഇരുവരും ഒന്നിച്ചത്. ഏഴു വർഷങ്ങൾക്കുശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമ എന്നൊരു പ്രത്യേകത കൂടി ജാക്ക് ആന്‍റ് ജില്ലിനുണ്ട്.
 
സന്തോഷ് ശിവനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ത്രില്ലർ  വിഭാഗത്തിൽ പെടുത്താവുന്ന ‘ജാക്ക് ആൻഡ് ജിലിന്‍റെ ഛായാഗ്രഹണം സന്തോഷ് ശിവൻ തന്നെയാണ് നിർവഹിക്കുന്നത്. സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

പാർട്ടി തിരുത്തിയത് തന്നെ !, തളിപറമ്പിലെ തോൽവിയെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഎം

ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ; 11 ജില്ലകളിലും മഴ മുന്നറിയിപ്പ്

Pinarayi Vijayan: 'പിണറായിക്കു ബാധകമാകുന്നതും സതീശനു ബാധകമല്ലാത്തതുമായ പ്രിവില്ലേജ് ആണിത്'

ജപ്പാന്‍ പ്രധാനമന്ത്രി തകായിച്ചിയെ 'കുഞ്ഞ് സഹോദരി' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി മോദി

ക്രൂഡോയില്‍ ബാരലിന് 70 ഡോളറായി; പെട്രോള്‍-ഡീസല്‍ വില രണ്ടാഴ്ചത്തേക്ക് കുറയില്ലെന്ന് സൂചന

അടുത്ത ലേഖനം
Show comments