Publish Date: Wed, 29 Jul 2020 (20:15 IST)
Updated Date: Wed, 29 Jul 2020 (19:42 IST)
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ തങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച ഏവർക്കും നന്ദി പറയുകയാണ് ഐശ്വര്യ റായ് ബച്ചൻ. ഐശ്വര്യയും മകൾ ആരാധ്യയും കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായി മടങ്ങിയെത്തിയിരുന്നു.
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും വലിയ നന്ദി. നിങ്ങളുടെ എല്ലാവരുടേയും ക്ഷേമത്തിനായി എല്ലായ്‌പ്പോഴും എന്റെ സ്‌നേഹവും പ്രാര്‍ത്ഥനകളും. സുഖമായിരിക്കുക, സുരക്ഷിതരായിരിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു - ഐശ്വര്യ റായ് ബച്ചന്‍ കുറിച്ചു.
അതേസമയം താരത്തിന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് വരുന്നത്. അമിതാഭ് ബച്ചനും അഭിഷേകിനും വേഗം തന്നെ രോഗം ഭേദമാകട്ടെയെന്ന് ആശംസിക്കുകയാണ് ആരാധകർ. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ എല്ലാവരും പെട്ടെന്ന് തന്നെ തിരിച്ചു വരും എന്നാണ് ഒരു ആരാധകൻ കുറിച്ചത്.