ജോലി അന്വേഷിക്കുന്നവരാണോ? യുഎഇയിലേക്ക് 200 സെക്യൂരിറ്റിമാരെ ആവശ്യമുണ്ട്
ഈ റിക്രൂട്ട്‌മെന്റിനു സര്‍ക്കാര്‍ അംഗീകൃത സര്‍വീസ് ചാര്‍ജ് ബാധകമാണ്
Publish Date: Sat, 02 Nov 2024 (14:22 IST)
Updated Date: Sat, 02 Nov 2024 (14:30 IST)
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് 200 സെക്യൂരിറ്റി ഗാര്‍ഡുമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പരിജ്ഞാനവും, എസ്.എസ്.എല്‍.സി യോഗ്യതയും, 175 സെ.മീ പൊക്കവും നല്ല ആരോഗ്യവാനും, സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാര്‍ഗ്ഗനിര്‍ദ്ദേശത്തെക്കുറിച്ച് നല്ല ധാരണയുള്ളവനും, ആര്‍മി /പൊലീസ് /സെക്യൂരിറ്റി തുടങ്ങിയ ജോലിയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പരിചയസമ്പത്തും ഉള്ളവര്‍ ആയിരിക്കണം. പ്രായപരിധി 25 നും 40 നും ഇടയില്‍.
ശമ്പളം : AED-2262. ഈ റിക്രൂട്ട്‌മെന്റിനു സര്‍ക്കാര്‍ അംഗീകൃത സര്‍വീസ് ചാര്‍ജ് ബാധകമാണ്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്സ്‌പോര്‍ട്ട്, വിദ്യാഭ്യാസം, തൊഴില്‍പരിചയം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2024 നവംബര്‍ മാസം 5, 6 തീയതികളില്‍ അങ്കമാലി ഇന്‍കെല്‍ ടവര്‍ 1 ലുള്ള ഒഡെപെക്കിന്റെ ഓഫീസില്‍ രാവിലെ 9 മണി മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് ഒഡെപെകിന്റെ www.odepc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2329440/41/42, 7736496574, 9778620460