Publish Date: Wed, 08 May 2019 (20:10 IST)
Updated Date: Wed, 08 May 2019 (20:11 IST)
പ്രായത്തെ പിന്നോട്ടാക്കാൻ ഉപ്പിന് കഴിയും എന്ന് പറഞ്ഞാൽ നമ്മളിൽ പലരൂം വിശ്വസിക്കില്ല. എന്നാൽ സത്യമാണ്. ഉപ്പ് ആരോഗ്യത്തിന് മാത്രമല്ല സൌന്ദര്യത്തിനും ഏറെ ഗുണകരമാണ്. എന്നാൽ പൊടിയുപ്പല്ല കല്ലുപ്പാണ് സൌന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടത്.
ചർമ സംരക്ഷണത്തിന് ഏറ്റവും നല്ല ഉപാധിയാണ് ഉപ്പ്. ഉപ്പ് ഉപയോഗിച്ച് ചർമ സംരക്ഷണത്തിനുള്ള സ്ക്രബ് തയ്യാറാക്കാം. അല്‍പം ഉപ്പ് ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് അരക്കപ്പ് ഒലീവ് ഓയില്‍ ചേര്‍ക്കുക. ഒരു നാരങ്ങ ചുരണ്ടിയിടുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ബോഡി സ്‌ക്രബ്ബ് തയ്യാര്‍.
ഇത് ശരീരത്തിൽ തേച്ച് മസാജ് ചെയ്താൽ ചർമത്തിലെ അടിഞ്ഞികൂടിയിരിക്കുന്ന അഴുക്കിനെയും മൃതകോശങ്ങളെയും നീക്കം ചെയ്യാം. ചർമ്മത്തിലെ ചുളിവുകൾ നികത്തി യൌവ്വനം നിലനിർത്താനും ഉപ്പും ഒലീവോയിലും ചർമ്മത്തിൽ തേക്കുന്നതിലൂടെ സാധിക്കും.