Publish Date: Wed, 22 Dec 2021 (13:11 IST)
Updated Date: Wed, 22 Dec 2021 (13:14 IST)
ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം ഉണ്ടാകുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും ചെയ്യും. സമാന മനസുള്ളവരുമായി കൂട്ടുകൂടാന്‍ അവസരമുണ്ടാകും. വിദേശത്ത് ഉപരിപഠനത്തിന് അവസരമുണ്ടാകും. അതേസമയം കാലാകായിക രംഗത്ത് തിളങ്ങാന്‍ സാധിക്കില്ല. ആര്‍ഭാടം ഒഴിവാക്കി ലളിതമായ ജീവിതം നയിക്കും. നല്ലതുചെയ്താലും അത് മറ്റുള്ളവര്‍ക്ക് വിപരീതമായി തോന്നാന്‍ സാധ്യതയുണ്ട്. ക്ഷമ കുറയുന്നതിനാല്‍ അബദ്ധങ്ങള്‍ വരുമെങ്കിലും ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഇടപെടല്‍ മൂലം അത് പരിഹരിക്കപ്പെടും. കുടുംബത്തില്‍ സ്വസ്തതയും സമാധാനവും ഉണ്ടാകും. വാത ഉദര രോഗങ്ങള്‍ക്ക് ചികിത്സ തേടും.