Publish Date: Fri, 29 Nov 2024 (21:50 IST)
Updated Date: Fri, 29 Nov 2024 (21:52 IST)
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം. ആത്മാര്‍ത്ഥത, മഹാമനസ്‌ക്കത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടാവും. ഈ രാശിക്കാര്‍ പ്രതികാരം ചെയ്യാന്‍ സാധ്യതയുള്ളവരാണ്. സ്വന്തമായി കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കുമെങ്കിലും ഇവര്‍ തുറന്ന ഒരു സാഹചര്യത്തില്‍ ഒരു വാദപ്രതിവാദത്തിന് ഏര്‍പ്പെടില്ല.
വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത കാര്‍ക്കശ്യവും പ്രതികാരബുദ്ധിയും സ്വാര്‍ത്ഥതയുമാണ് വൃശ്ചിക രാശിയിലുള്ളവരുടെ പ്രകടമായ ദൌര്‍ബല്യങ്ങള്‍. തക്കസമയത്ത് കാര്യങ്ങള്‍ തുറന്ന് പറയാത്തത് മൂലവും ഇക്കൂട്ടര്‍ പ്രശ്‌നങ്ങള്‍ നേരിടാം.