Webdunia - Bharat's app for daily news and videos

Install App

സോറിയാസിസ് നിയന്ത്രിക്കാം; പക്ഷേ ഇതിന് തയ്യാറായിരിക്കണമെന്നു മാത്രം !

സോറിയാസിസ് നിയന്ത്രിക്കാം

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (11:37 IST)
ത്വക്കിനെ ബാധിക്കുന്ന ഒരു അസുഖമാണ് സോറിയാസിസ്. ത്വക്കിനുണ്ടാകുന്ന നിറം മാറ്റവും മറ്റുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. അസുഖ ബാധിതമായ ത്വക്ക് പുറത്ത് കാണുന്നതിനാല്‍ പലര്‍ക്കും ഇത് മനോവിഷമമുണ്ടാക്കുകയും ചെയ്യുന്നു. നിലവില്‍ ഫലവത്തായ ഒരു ചികിത്സയും ഈ അസുഖത്തിനില്ല. എന്നാല്‍, രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താനുളള പല മരുന്നുകളും ലഭ്യമാണ്. പുറമെ പുരട്ടേണ്ട ഓയിന്‍റ്‌മെന്‍റ്, ഉള്ളില്‍ കഴിക്കേണ്ട മരുന്നുകള്‍, ഫോട്ടോതെറാ‍പ്പി എന്നിവ കൊണ്ട് അസുഖം നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും.
 
സോറിയാസിസിന് കാരണമാകുന്ന ത്വക്കിന്റെ വ്യാപനം തടയുകയും വീക്കമുണ്ടാകുന്നതും മറ്റും കുറയ്ക്കുകയുമാണ് മരുന്ന് കൊണ്ട് ചെയ്യുന്നത്. രോഗിയുടെ പ്രായം, അസുഖത്തിന്‍റെ രൂക്ഷത, ശരീരത്തിന്‍റെ ആരോഗ്യം എന്നിവ പരിഗണിച്ചാണ് സാധാരണ ഗതിയില്‍ ചികിത്സ നിശ്ചയിക്കുക. ആരംഭ കാലത്ത് ചര്‍മ്മത്തിന് നനവും ഈര്‍പ്പവും പ്രദാനം ചെയ്യുന്ന രീതിയില്‍ ചര്‍മ്മ സംരക്ഷണത്തിനാണ് പ്രാധാന്യം. അല്പം വെയില്‍ കൊള്ളുന്നതും നല്ലതാണ്. എന്നാല്‍ രോഗനില വഷളാക്കുന്ന അണുബാധ, മദ്യത്തിന്റെ ഉപയോഗം എന്നിവ കുറയ്ക്കുകയും വേണം.
 
തുടക്കത്തില്‍ ക്രീമുകളും ഓയിന്‍റ്‌മെന്‍റുകളും ചര്‍മ്മത്തില്‍ പുരട്ടുന്നതിനൊപ്പം സൂര്യ രശ്മികളും ശരീരത്തില്‍ പതിക്കേണ്ടത് ആവശ്യമാണ്. ചിലര്‍ക്ക് ഇത് ആശ്വാസം നല്‍കുമെങ്കിലും മറ്റ് ചിലര്‍ക്ക് മറ്റ് മരുന്നുകള്‍ നിര്‍ദ്ദേശിക്കേണ്ടി വരും. അള്‍ട്ര വയലറ്റ് രശ്മികള്‍ ശരീരത്തില്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ശരീരത്തില്‍ പതിക്കുന്നതും ചികിത്സയുടെ ഭാഗമാണ്. ഇതിനൊപ്പം മറ്റ് മരുന്നുകളും നല്‍കും. രോഗം വഷളായ സ്ഥിതിയിലാണെങ്കില്‍ റെറ്റിനോറ്റ്യിഡ്സ് , മെത്രോട്രെക്സേറ്റ്, സൈക്ലോസ്പോറിന്‍ എന്നീ മരുന്നുകളും നിര്‍ദ്ദേശിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments