Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മാരകമായ ‘കരീബിയന്‍ കോളറ’ സംസ്ഥാനത്തെത്തി; പ്രതിരോധിക്കാന്‍ പ്രയാസമെന്ന് വിദഗ്ദര്‍

മാരകമായ ‘കരീബിയന്‍ കോളറ’ സംസ്ഥാനത്തെത്തി; പ്രതിരോധിക്കാന്‍ പ്രയാസമെന്ന് വിദഗ്ദര്‍

മാരകമായ ‘കരീബിയന്‍ കോളറ’ സംസ്ഥാനത്തെത്തി; പ്രതിരോധിക്കാന്‍ പ്രയാസമെന്ന് വിദഗ്ദര്‍
തിരുവനന്തപുരം , ശനി, 19 ഓഗസ്റ്റ് 2017 (17:56 IST)
പനിമരണങ്ങള്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് മാരകമായ ‘കരീബിയന്‍ കോളറ’ കണ്ടെത്തി. കോഴിക്കോട് പത്തനംതിട്ട ജില്ലകളിലാണ് കരീബിയന്‍ രാജ്യമായ ഹെയ്‌ത്തിയില്‍ ആയിരക്കണക്കിനു പേരുടെ ജീവനെടുത്ത രോഗാളുക്കളെ കണ്ടെത്തിയത്.

‘ഹെയ്‌ത്തിയന്‍ വേരിയന്റ്’ രോഗാണുക്കളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ ആന്റിബയോട്ടിക്ക് പ്രതിരോധശേഷി ആര്‍ജിച്ചവയാണെന്നും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‍നോളജി വ്യക്തമാക്കി. കോഴിക്കോടും പത്തനംതിട്ടയിലുമുള്ള നാലു ഇതര സംസ്ഥാന തൊഴിലാളികളില്‍ മാത്രമാണ് കോളറ നിലവില്‍ കണ്ടെത്തിയത്.

ഹെയ്‌ത്തിയന്‍ വേരിയന്റ്’ രോഗാണുക്കള്‍ വേഗത്തില്‍ പടരുന്നതാണെന്നും അപകടമുണ്ടാക്കുന്നതുമാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അതികഠിനമായ വയറിളക്കമാണ് കരീബിയന്‍ കോളറയുടെ തീവ്രമായ അവസ്ഥ. നല്ല ചികിത്സ ലഭിച്ചാല്‍ മാത്രമെ രോഗിയെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന് ഒരു കുടുംബമുണ്ടെന്ന് ഉപദ്രവിക്കപ്പെട്ട നടിയുടെ അമ്മ ഓര്‍ക്കണം; എല്ലാത്തിനും പിന്നില്‍ എഡിജിപി ബി സന്ധ്യ - ആരോപണവുമായി പിസി ജോര്‍ജ്