ശിവന്റെ പ്രദീകമാണ് ഭസ്മം. നമുക്ക് ഇഷ്ടമുള്ളതുപോലെ ഭസ്മം ധരിച്ചുകൂടാ. അതിനു ചില രീതികളും, ഓരോ രീതിക്കും ഓരോ ഫലങ്ങളും ഉണ്ട്. ആ രീതികളെ കുറിച്ച് മനസ്സിലാക്കി അതിന്റെ ഫലമെന്തെന്നറിഞ്ഞ് മാത്രമേ ഭസ്മം ധരിക്കാവു. ഭസ്മം ധരിക്കുന്നതിന് പിന്നിൽ ആരോഗ്യ പരമായ ചില കാരണങ്ങൾ കൂടിയുണ്ട്.
രാവിലെ കുളി കഴിഞ്ഞതിനും ശേഷം നനച്ചും സന്ധ്യക്ക് നനക്കാതെയുമാണ് പുരുഷന്മാർ ഭസ്മം ധരിക്കേണ്ടത്. നനഞ്ഞ ഭസ്മത്തിന് ശരീരത്തിലെ അമിതമായ ഈർപ്പത്തെ വലിച്ചെടുക്കാനൂം, നനയാത്ത ഭസ്മത്തിന് അണുനശീകരണത്തിനും പ്രത്യേഗമായ കഴിവുള്ളതിനാലാണ് ഇത്. എന്നാൽ സ്ത്രീകൾ ഭസ്മം നനച്ചു തൊടാൻ പാടില്ല.
ചൂണ്ടു വിരൽ ഉപയോഗിച്ച് ഒരിക്കലും ഭസ്മം തൊടാൻ പാടില്ല. നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിവകൊണ്ട് തൊടുന്നതാന് ഉത്തമം. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ഭസ്മം പൂശുന്നതിന് ഓരോ ഫലങ്ങളാണ് ഉള്ളത്. ശരീരത്തിന്റെ കേന്ദ്ര സ്ഥാനമായ നെറ്റിത്തടത്തിൽ ഭസ്മം തൊടുന്നത് ഈശ്വരാധീനം പ്രധാനം ചെയും. കൈകളിലും കഴുത്തിലും നെഞ്ചിലും ധരിക്കുന്നത് പാപദോഷത്തിനു വേണ്ടിയാണ്.
മൂന്നു ഭസ്മക്കുറി ചിലർ അണിഞ്ഞുകാണാറുണ്ട് എന്നാൽ സാദാരണക്കാർ ഇങ്ങനെ ധരിചുകൂട. ഇത് സന്യാസിമാർക്ക് മാത്രമാണ് അനുവദനീയമായിട്ടുള്ളത്. ഒറ്റ ഭസ്മക്കുറിയാണ് മറ്റുള്ളവർക്ക് അഭികാമ്യം.