വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ജതകദോഷം കൊണ്ട് വന്നു ചേരുന്നതാണ്. ശുക്രന്റെ പ്രീതി വിവാഹ ജീവിതത്തിൽ വളരെ പ്രധാനമാണ്. ശുക്രന്റെ പ്രീതി ഉണ്ടെങ്കിൽ മാത്രമേ ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകൻ സാധിക്കു. ഇത്തരത്തിൽ ശുക്രന്റെ ദോഷം അകറ്റാൻ ജ്യോതിഷത്തിൽ പരിഹാരവും നിർദേശിക്കുന്നുണ്ട്.
നവഗ്രഹങ്ങളിലൊന്നായ ശുക്രന്റെ രത്നമാണ് വജ്രം. ജാതക ദോശങ്ങങ്ങളുടെ കാഠിന്യം കുറക്കാനുള്ള കഴിവ് പോലും ഈ രത്നത്തിനുണ്ട്. ഇത് ധരിക്കുന്നതിലൂടെ ശുക്രന്റെ പ്രതികൂല അവസ്ഥകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങളെ അകറ്റനാകും എന്നാണ് ജ്യോതിഷം പറയുന്നത്.
വജ്രം ധരിക്കുന്നതിലൂടെ ദമ്പത്യബന്ധം കൂടുതൽ ഊഷ്മളമാകും. എന്നാൽ മുത്ത് പവിഴം പുഷ്യരാഗം എന്നിവ വജ്രത്തോടൊപ്പം ധരിക്കുന്നത് ദോഷകരമാണ് എന്ന് പ്രത്യേഗം ശ്രദ്ധിക്കണം. ശുദ്ധമായ വെള്ള നിറത്തിലുള്ള വജ്രമാണ് ധരിക്കാൻ ഏറ്റവും ഉത്തമം. അവിവാഹിതരാണെങ്കിൽ വജ്രം ധരിക്കുന്നതിലൂടെ വിവാഹം വേഗം നടക്കും എന്നും ജ്യോതിശസ്ത്രം പറയുന്നു.