Webdunia - Bharat's app for daily news and videos

Install App

ആർത്തവത്തെ ആഘോഷമാക്കാം

പെണ്മയുടെ തുടിപ്പ് - അതാണ് ആർത്തവം

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (15:22 IST)
സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനം പ്രസ‌വിക്കലും കുഞ്ഞിനെ വളർത്തലും ഒക്കെ ആണെന്നുള്ള അബദ്ധധാരണകളിൽ നിന്നും ഇപ്പോൾ കുറച്ചൊക്കെ മുന്നോട്ട് പോയിട്ടുണ്ടെന്ന് ഉറപ്പിച്ച് പറയാം. ഇനിയും ദൂരമേറെ...
 
അമ്മമാരും പെങ്ങമ്മാരും മാത്രമായി ഒതുങ്ങുന്നതല്ല ഇന്നത്തെ സ്ത്രീ ശബ്ദങ്ങൾ. ഒ‌റ്റയ്ക്കും ഒരുമിച്ചും പോരാടിയും ഭയമില്ലാതെ ആകുലതകൾ ഇല്ലാതെ മുന്നോട്ട് വരികയാണ് ഇന്നത്തെ പെൺകരുത്ത്. എന്നിട്ടും ചിലവിഷയങ്ങളെ ഇപ്പോഴും ചർച്ച ചെയ്യാൻ മടിക്കുന്നു. ചെവിയിൽ രഹസ്യം പറഞ്ഞും കോഡ് ഭാഷ ഉപയോഗിച്ചും നീല നിറത്തിൽ ഉള്ള ദ്രാവകം കൊണ്ടും ഒക്കെ സംവദിക്കുന്ന കാലം കഴിഞ്ഞു എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് മുന്നേറണം. ഓരോ സ്ത്രീയും ചെയ്യേണ്ടതും അതുതന്നെയാണ്. എന്തിനാണ് മടിക്കുന്നത്? ആരെയാണ് ഭയക്കുന്നത്?.
 
കഴിഞ്ഞ ഒരു വർഷമായി കേരളത്തിൽ ആർത്തവത്തെപറ്റി ആഴത്തിൽ ചർച്ചകൾ നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്. തണൽ, റെഡ് സൈക്കിൾ, ഹൈക്കു, ഹാപ്പി റ്റു ബ്ലീഡ് എന്നീ സംഘടനകൾക്കൊപ്പം വിവിധ കല - സാഹിത്യ സൃഷ്ടികളും ആർത്തവത്തെ പറ്റി സംസാരിച്ചു തുടങ്ങിയിരിക്കുകയാണ്. ഈ മാറ്റമാണ് എവരും ആഗ്രഹിക്കുന്നത്. അതിനായി എല്ലാവർക്കും ശ്രമിക്കാവുന്നതാണ്.
 
ആർത്തവത്തെപറ്റി സംസാരിക്കാൻ പറ്റിയ ഏറ്റവും നല്ല ദിവസം മാർച്ച് 8 തന്നെയാണ് - ലോക വനിതാ ദിനം. സസ്‌റ്റൈനബിൾ മെൻസ്ട്രുയേഷൻ കേരള ഈ വരുന്ന വനിതാ ദിനം ഒരു ആർത്തവോത്സവമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തിരുവനന്തപുരം മാനവീയം വീഥിയിലാണ് പരിപാടി നടത്തുന്നത്.
 
ആർത്തവമിഥ്യകളെ തുടച്ചു നീക്കി സമാന്തരവും സുരക്ഷിതത്വവും പ്രകൃതിയ്ക്ക് അപകടമുണ്ടാവാത്തതുമായ ആർത്തവ ശുചിത്വ ശീലങ്ങൾ ചർച്ച ചെയ്യാനും പ്രായോഗികമാക്കാനും പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ഇത്. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളിൽ സമാന്തര സാനിറ്ററി ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള ഉണ്ടാവും. ആർത്തവകാല തെരുവ് നാടകവും ഉണ്ടാകും. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത വുമൺസെസ് എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.  

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments