Webdunia - Bharat's app for daily news and videos

Install App

ക്യാമറ കണ്ണിലൂടെ നോക്കിയാൽ അവൾ ‘വീഴും’!

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:28 IST)
പ്രണയം ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം. പ്രണയം തികച്ചും വ്യക്തിപരമാണ്. എന്തുകൊണ്ടാണ് ഒരാൾക്ക് മറ്റൊരാളെ ഇഷ്ടമാകുന്നതെന്ന് ചോദിച്ചാൽ പലപ്പോഴും ഉത്തരം കിട്ടാതെ വരും. ഉത്തരമില്ലാത്ത സമസ്യയാണ് പ്രണയമെന്ന് പറയുന്നതിന്റെ കാരണവും ഇതുതന്നെയാണ്.  
 
ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകളും നിലപാടുകളുമുണ്ടാകും. എന്നാല്‍, ആകര്‍ഷണത്തിന്റെ കാര്യത്തില്‍ ചില പൊതുവായ ഘടകങ്ങള്‍ ഉണ്ട്. ചില പ്രത്യേക സ്വഭാവമുള്ളവരോട്, ചില ജോലികള്‍ ചെയ്യുന്നവരോടൊക്കെ സ്ത്രീകള്‍ക്ക് പൊതുവായി ആകര്‍ഷം തോന്നാറുണ്ട്.
 
ഒരു ഫോട്ടോഗ്രാഫര്‍ ആണോ നിങ്ങള്‍? പ്രണയിക്കുന്ന പെണ്‍കുട്ടിയോട് അത് തുറന്ന് പറയാന്‍ മടികാണിക്കേണ്ട. കാരണം, അവര്‍ നിങ്ങളുടെ ജോലിയില്‍ ആക്രഷ്ടരാകും. ഫോട്ടോഗ്രാഫറോടും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്കും മേല്‍ സ്ത്രീകളുടെ ഒരു കണ്ണുണ്ടെന്ന് തന്നെ പറയാം. ക്യാമറ കണ്ണിലൂടെ ഇഷ്ടമുള്ള പെൺകുട്ടിയെ നോക്കിയാൽ അവൾ വീഴുമെന്നാണ് പുരുഷന്മാർക്കിടയിലുള്ള പൊതുവായ ഉത്തരം.
 
അടുത്തത് ഷെഫ് ആണ്. നന്നായി പാചകം ചെയ്യാന്‍ അറിയാവുന്ന ഒരാളാണ് നിങ്ങളെങ്കില്‍ പെണ്‍കുട്ടികള്‍ വളരെ പെട്ടന്ന് തന്നെ അടുക്കും. നന്നായി പാചകം ചെയ്യാനറിയാവുന്ന ആള് കൂടെയുണ്ടെങ്കില്‍ കുക്കിങിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ടല്ലോ.
 
അടുത്തത് പാട്ടുകാരനാണ്. നന്നായി പാടാന്‍ കഴിയുമെങ്കില്‍ പാട്ടിലൂടെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ ഹ്രദയത്തിലേക്ക് നിങ്ങള്‍ക്ക് ഇടിച്ചു കയറാം. കലയെ സ്നേഹിക്കുന്നവരാണ് എന്നും സ്ത്രീകള്‍. പാട്ട് ഇഷ്ടമില്ലാത്ത സ്ത്രീകള്‍ ഉണ്ടാകില്ല. നിങ്ങളുടെ പാട്ടില്‍ അവള്‍ മയങ്ങിവീഴാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെയാണ് നന്നായി എഴുതാന്‍ കഴിയുന്നവര്‍ക്കും സ്കോപ്പുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments