Webdunia - Bharat's app for daily news and videos

Install App

അറിഞ്ഞോളൂ... ഗര്‍ഭധാരണത്തിനും ഗര്‍ഭനിരോധന ഗുളിക മതി ‍!

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (15:40 IST)
ഗര്‍ഭധാരണം നടക്കാതിരിക്കാനായി സ്ത്രീകള്‍ സാധാരണ ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇതേ ഗുളികകള്‍ തന്നെ ഗര്‍ഭധാരണത്തിന് വേണ്ടിയും ഉപയോഗിക്കാന്‍ കഴിയുമോ ? കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇസ്രായേലിലെ ടെല്‍ അവിവ് സര്‍വകലാശാലയാണ് ഈ അത്ഭുതകരമായ കണ്ടെത്തലിന് പിന്നില്‍. 1800ഓളം സ്ത്രീകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
 
രണ്ടാഴ്ചയോളം ഒരു പ്രത്യേക അളവില്‍ ഗര്‍ഭ നിയന്ത്രണ ഗുളികകള്‍ ഉപയോഗിക്കുന്നത് പ്രത്യുല്പാദന കോശത്തിന്‍റെ ക്രമീകരണത്തെ സഹായിക്കുമെന്നാണ് ഡോ.ഹേയിം പിങ്കാസിന്‍റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) എന്ന രീതിയിലൂടെ ഗര്‍ഭധാരണ ചികിത്സ നടത്തുമ്പോഴാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്. ആര്‍ത്തവം ആരംഭിക്കുന്നത് മുതലാണ് ഐ.വി.എഫ് ചികിത്സ ആരംഭിക്കുന്നത്. 
 
ആര്‍ത്തവത്തിന് ശേഷം 10-14 ദിവസത്തേക്ക് ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നത് ചികിത്സയുടെ സമയ ക്രമീകരണത്തെ സഹായിക്കുന്നു. അതായത് പ്രത്യുല്പാദന കോശം അണ്ഡാശയത്തിലേക്ക് പ്രവേശിക്കുന്ന സമയത്തെ ഡോക്ടറുടെയും ചികിത്സയ്ക്കെത്തുന്ന ആളുടെയും സൌകര്യത്തിന് അനുയോജ്യമായി മാറ്റിയെടുക്കാനാകുന്നു. 
 
ഗര്‍ഭധാരണ ചികിത്സയുടെ സമയത്ത് ഉണ്ടാകുന്ന ഏറ്റവും ദുഷ്കരമായ പ്രശ്നം ചികിത്സയ്ക്കെത്തുന്നയാളുടെയും ആശുപത്രിയുടെ സൌകര്യാര്‍ത്ഥം ചികിത്സ നിയന്ത്രിക്കുന്നതാണെന്നാണ് ഡോ.പിങ്കാസ് പറയുന്നത്. ഇതിന് ഒരു പരിധി വരെ സഹായകരമാവുകയാണ് ഗര്‍ഭ നിരോധന ഗുളികകളുടെ ധര്‍മ്മം. അതുവഴി കൂടുതല്‍ പക്വതയെത്തിയ പ്രത്യുല്പാദ കോശത്തെ ഉപയോഗപ്പെടുത്താനുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments