Webdunia - Bharat's app for daily news and videos

Install App

വേനൽ ചൂടിൽ മേക്കപ്പ് വിയർത്തൊലിക്കുന്നുവോ? പരിഹാരമുണ്ട്

ചിപ്പി പീലിപ്പോസ്
വെള്ളി, 21 ഫെബ്രുവരി 2020 (13:51 IST)
വേനല്‍ ചൂട് കൂടി വരികയാണ്. പുറത്തിറങ്ങിയാൽ വിയർപ്പിനൊപ്പം മേക്കപ്പും ഉരുകി ഒലിക്കുന്ന ചൂട്. വേനൽക്കാലത്ത് മേക്കപ്പ് കഴിവതും ഒഴുവാക്കുന്നതാണ് നല്ലത്. എന്നാൽ, എത്ര വേനലാണെന്ന് പറഞ്ഞാലും ഒരു വിവാഹമോ പരിപാടിയോ വന്നാൽ മേക്കപ്പില്ലാതെ പുറത്തിറങ്ങുക എന്നത് ചിന്തിക്കാൻ കൂടി സാധിക്കില്ല. ഏതായാലും ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ടതെന്തെല്ലാമാണെന്ന് നോക്കാം. 
 
മേക്കപ്പ് എങ്ങനെയുള്ളതായിരിക്കണം?:
 
വിയപ്പിൽ കുതിർന്ന് മേക്കപ്പ് ഒഴുകിപ്പടരാതിരിക്കാൻ വാട്ടർ പ്രൂഫ് ഐ ലൈനർ, പൗഡർ രൂപത്തിലുള്ള ഐ ഷാഡോ എന്നിവ ഉപയോഗിക്കുക. ആഴ്ചയിലൊരിക്കൽ തലയോട്ടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുക. ചൂടുകാലത്ത് എണ്ണ തേക്കുന്നത് കുറയ്ക്കണം. എണ്ണ മയമുള്ള ക്രീമുകൾ ഉപയോഗിക്കാതിരിക്കുക. 
 
സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കാം:
 
വേനൽക്കാലത്ത് മുഖത്തെ നീര് വലിഞ്ഞ് വരണ്ട ചര്‍മ്മമാകാൻ സാധ്യത ഏറെയാണ്. വെയിലത്തേക്ക് ഇറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് തന്നെ സൺസ്ക്രീൻ ലോഷൻ തേക്കുക. ലോഷൻ ചർമം വലിച്ചെടുത്തതിന് ശേഷം പുറത്തിറങ്ങുക. വാട്ടർ ബേസ്യ്ഡ് ആയ ലോഷനുകൾ വേണം വേനൽകാലത്തിനായി തിരഞ്ഞെടുക്കേണ്ടത്.
 
ഫേഷ്യ‌ൽ പാക്ക്:
 
നാരങ്ങാ നീര്, പപ്പായ, തണ്ണിമത്തൻ, തേൻ, റോസ് വാട്ടർ എന്നിവ മുഖത്ത് തേക്കുന്ന ഫേസ് പാക്കുകളുടെ കൂടെ ഉപയോഗിക്കുക. വേനൽക്കാലത്തെ കരുവാളിപ്പ് മാറിക്കിട്ടും. കൂടാതെ നിറം മങ്ങാതെയും ഇത് കാത്തുസൂക്ഷിക്കും. ടോണിങ്ങിനും മോയിസ്ചറൈസിങ്ങിനും റോസ് വാട്ടർ ഉപയോഗിക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

അടുത്ത ലേഖനം
Show comments