കണക്കുകള്‍ അണുവിട തെറ്റരുത്; വാസ്തു ശാസ്ത്രം കുട്ടിക്കളിയല്ല
കണക്കുകള്‍ അണുവിട തെറ്റരുത്; വാസ്തു ശാസ്ത്രം കുട്ടിക്കളിയല്ല
സമാധാനവും സന്തോഷവും നിറഞ്ഞു നില്‍ക്കുന്ന ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. എന്ത് വില കൊടുത്തും ഒരു ഭവനം ഒരുക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല.
വീട് പണിയുന്നതിന് മുന്നോടിയായി പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് വാസ്‌തു നോക്കുക എന്നത്. വീട് പണിയാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ ദിക്കുകളും സ്ഥാനവും കണക്കാക്കിയാണ് വീടിന് അനുയോജ്യമായ രീതിയില്‍ വാസ്‌തു കണ്ടെത്തുക.
വസ്തുത കണ്ടെത്താനുള്ള ശ്രമമാണ് വാസ്തു ശാസ്ത്രം. ‘ഗൃഹം നന്നെങ്കിൽ ഗ്രഹക്കേടും അടുക്കില്ല’ എന്നതു സത്യമാണ്. കാറ്റിന്റെ ഗതി, ഭൂമിക്ക് അടിയിലെ ജല സാന്നിധ്യം, ദിക്കുകള്‍, ഭൂമിയുടെ അവസ്ഥ എന്നിവയെല്ലാം വാസ്‌തു നോക്കുമ്പോള്‍ പരിഗണിക്കേണ്ടതയി വരും.
വാസഗൃഹം ഊർജ സംഭരണിയാണെങ്കിൽ ഗ്രഹദോഷം (സമയദോഷം) പോലും അവിടെ വസിക്കുന്നവരിൽ വരാതെ രക്ഷിക്കും. അത്രയ്ക്കുണ്ട് ജീവിതത്തിൽ വാസസ്ഥാനത്തിന്റെ പ്രാധാന്യം. വാസ്‌തുവിലെ ചെറിയ വീഴ്‌ചകള്‍ പോലും വീടിനും അതില്‍ വസിക്കുന്ന മനുഷ്യര്‍ക്കും ദോഷങ്ങള്‍ ഉണ്ടാക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.