Webdunia - Bharat's app for daily news and videos

Install App

സ്വീകരണ മുറിയുടെ വടക്ക് ഭാഗത്താണോ ഫര്‍ണിച്ചറുകള്‍ ഇട്ടിട്ടുള്ളത് ? അറിഞ്ഞോളൂ... അത് ദോഷമാണ് !

സ്വീകരണ മുറി ഒരുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Webdunia
ബുധന്‍, 14 ജൂണ്‍ 2017 (16:06 IST)
വാസ്തു ശാസ്ത്രത്തെ കുറിച്ച് വേദകാലം മുതല്‍ക്കു തന്നെ പരാമര്‍ശങ്ങളുണ്ട്. വാസസ്ഥലം എന്നാണ് വാസ്തു എന്നതിന്‍റെ അര്‍ത്ഥം. അതുകൊണ്ടുതന്നെ വാസ്തു ശാസ്ത്രത്തിന്റെ പ്രധാന ഭാഗമാണ് ഗൃഹ വാസ്തു. പ്രപഞ്ചത്തിലെ പലവിധ ഊര്‍ജ്ജ പ്രവാഹങ്ങളെ അടിസ്ഥാനമാക്കിയാണ് വാസ്തു ശാസ്ത്രം നിലനില്‍ക്കുന്നത്. ഊര്‍ജ്ജപ്രവാഹങ്ങളെ സന്തുലനം ചെയ്ത് താമസ സ്ഥലത്ത് സമാധാനവും സന്തോഷവും നില നിര്‍ത്തുകയാണ് ഇതിന്‍റെ പരമമായ ലക്ഷ്യം.  
 
പ്രപഞ്ചത്തില്‍ നിന്നും പ്രസരിക്കുന്ന വിവിധ തരംഗങ്ങള്‍ വീട്ടില്‍ ഉള്ളവരെ എങ്ങനെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കിയാണ് വാസ്തുവിലെ നിയമങ്ങള്‍ തയ്യാറാക്കുക. അതിഥികള്‍ ആദ്യം എത്തുന്ന സ്ഥലം എന്ന നിലയ്ക്ക് വാസ്തുവില്‍ സ്വീകരണ മുറിക്ക് ഏറെ പ്രാധാന്യമുണ്ട്. ബാഹ്യ ലോകവുമായുള്ള ഊഷ്മള സൌഹൃദത്തിന്റെ വേദിയാകേണ്ട ഇടമാണ് സ്വീകര്‍ണമുറിയെന്നാണ് വാസ്തു പറയുന്നത്. അതിനാല്‍ വാസ്തു ശാസ്ത്രപരമായും ഈ മുറിക്ക് പ്രാധാന്യം കൂടുതലാണ്.
 
വടക്ക് വശമാണ് സ്വീകരണ മുറിക്ക് ഏറ്റവും അനുയോജ്യമെന്ന് വാസ്തു പറയുന്നു. വാസ്തു വിദ്യ പ്രകാരം സ്വീകരണ മുറിയില്‍ ചതുര ആകൃതിയിലോ അല്ലെങ്കില്‍ ദീര്‍ഘ ചതുര ആകൃതിയിലോ ഉള്ള ഫര്‍ണിച്ചര്‍ ഇടുന്നതാണ് ഏറ്റവും ഉത്തമം. സ്വീകരണ മുറിയിലെ ഫര്‍ണിച്ചറുകള്‍ തെക്കുഭാഗത്തോ അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തോ ആയാ‍ണ് ക്രമീകരിക്കേണ്ടത്. അതായത് വടക്ക്, കിഴക്ക് എന്നീ ഭാഗങ്ങളില്‍ കൂടുതല്‍ തുറന്ന സ്ഥലം വേണമെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.
 
ടിവി തെക്ക് കിഴക്ക് ഭാഗത്ത് വക്കുന്നതാണ് ഏറ്റവും ഉത്തമം. തെക്ക് പടിഞ്ഞാറ് മൂലയാണ് ഷോകേസിന് പറ്റിയ മികച്ച സ്ഥലം. സോഫ ഇടാന്‍ ഏറ്റവും യോജിച്ച സ്ഥലം വടക്ക് പടിഞ്ഞാറ് ഭാഗമാണെന്നും വാസ്തു പറയുന്നു. സ്വീകരണ മുറിയില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ “എല്‍” ആകൃതിയില്‍ ഉള്ള സോഫ ഉപയോഗിക്കുന്നത് നല്ലതല്ല. അതിഥികള്‍ പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ഭാഗത്തേക്ക് അഭിമുഖമായി ഇരിക്കത്തക്ക വിധത്തിലായിരിക്കണം ഇരിപ്പിടങ്ങള്‍ ക്രമീകരിക്കേണ്ടതെന്നും വാസ്തു പറയുന്നു‍.

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments