Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബജറ്റ് 2020: പട്ടിക ജാതി പിന്നോക്ക വിഭാഗക്കാർക്ക് 85000 കോടി

ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 53, 700 കോടി രൂപയും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചു.

ബജറ്റ് 2020: പട്ടിക ജാതി പിന്നോക്ക വിഭാഗക്കാർക്ക് 85000 കോടി

റെയ്‌നാ തോമസ്

, ശനി, 1 ഫെബ്രുവരി 2020 (12:45 IST)
പട്ടിക ജാതി പിന്നോക്ക വിഭാഗക്കാരുടെ ജീവിത നിലവാരമുയർത്താൻ 85,000 കോടി രൂപ വകയിരുത്തി. ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 53, 700 കോടി രൂപയും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചു. 
 
വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്കായി 99,300 കോടി നൽകും. ടീച്ചര്‍,നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, കെയര്‍ ടേക്കേഴ്സ് എന്നിവര്‍ക്ക് വിദേശത്ത് വലിയ ജോലി സാധ്യതയുണ്ട്. ഈ രംഗത്ത് പ്രൊഫഷണല്‍ പരിശീലനവും വിദ്യാഭ്യാസവും നല്‍കാന്‍ ബ്രിഡജ് കോഴ്സ് എന്ന പേരില്‍ ആരോഗ്യമന്ത്രാലയം പ്രത്യേക പദ്ധതി നടപ്പിലാക്കും. വിദേശ‌ഭാഷകൾ പഠിക്കാനും അവസരമൊരുക്കും.
 
11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റ് 2020: ‘സ്റ്റഡി ഇൻ ഇന്ത്യ‘ - പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി