പൊതു ബജറ്റ് 2018: എയിംസ് എന്ന കേരളത്തിന്റെ സ്വപ്‌നം പൂവണിയുമോ ?
പൊതു ബജറ്റ് 2018: എയിംസ് എന്ന കേരളത്തിന്റെ സ്വപ്‌നം പൂവണിയുമോ ?
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കിയ സാഹചര്യത്തില്‍ എയിംസ് എന്ന കേരളത്തിന്റെ പ്രതീക്ഷയും ശക്തമാകുന്നു.
എയിംസ് എന്ന ആവശ്യം കഴിഞ്ഞ കേന്ദ്ര ബജറ്റിലും സര്‍ക്കാര്‍ തള്ളിയിരുന്നു. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിനും ജാര്‍ഖണ്ഡിനുമാണ് എയിംസ് നല്‍കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് 2019ല്‍ നടക്കാനിരിക്കെ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായ എയിംസ് അനുവദിക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ. പൊതു ബജറ്റിനൊപ്പം റയില്‍വെ ബജറ്റും അവതരിപ്പിച്ച രീതിയാണ് കഴിഞ്ഞ തവണയുണ്ടായത്.
കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമോ എന്നതിലും ആശങ്കയുണ്ട്. കേരളത്തില്‍ സ്വാധീനം ശക്തമാക്കാനുള്ള ശ്രമം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ട്രെയിനുകള്‍ അനുവദിക്കുമെന്ന നിഗമനവും സജീവമാണ്.