Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് ആദ്യ ആഴ്ചയില്‍ തന്നെ രഞ്ജിത്ത് പുറത്ത്; രേണുവിനു മോഹന്‍ലാലിന്റെ താക്കീത്
സഹമത്സരാര്‍ഥികളോടു യാത്ര പറഞ്ഞ ശേഷം രഞ്ജിത്ത് ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങി
Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസണ്‍ സെവനിലെ ആദ്യ ആഴ്ചയില്‍ തന്നെ മുന്‍ഷി രഞ്ജിത്ത് പുറത്ത്. പ്രേക്ഷക വോട്ടുകളുടെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനു ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് അവതാരകന്‍ മോഹന്‍ലാലാണ് അറിയിച്ചത്.
സഹമത്സരാര്‍ഥികളോടു യാത്ര പറഞ്ഞ ശേഷം രഞ്ജിത്ത് ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങി. ഒരു പ്ലാനിങ്ങും തനിക്ക് ഉണ്ടായിരുന്നില്ല. ഏത് സമയത്തും എവിടെ നിന്നും ഒരു അമ്പ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങി നെഞ്ചുവിരിച്ചാണ് താനിപ്പോള്‍ നില്‍ക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
അതിനിടെ മറ്റൊരു മത്സരാര്‍ഥിയായ രേണു സുധിയെ മോഹന്‍ലാല്‍ ശക്തമായി വിമര്‍ശിച്ചു. ആദ്യ വാരത്തിലെ നോമിനേഷന്‍ പട്ടികയില്‍ രേണുവിന്റെ പേര് ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ വീക്കില്‍ താന്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടെന്നും തനിക്ക് എല്ലാവരും വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് രേണു സുധി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ബിഗ് ബോസ് വീടിനകത്ത് ഉള്ള ആള്‍ ഇങ്ങനെയൊരു വീഡിയോ സ്വന്തം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് ലാല്‍ ചോദിച്ചു. ബിഗ് ബോസിലേക്ക് വരുന്നതിനു മുന്‍പ് തയ്യാറാക്കിയ വീഡിയോ ആണെന്നാണ് രേണു മറുപടി നല്‍കിയത്. അപ്പോള്‍ കണ്ടും മൂന്നും ആഴ്ചയിലെ വീഡിയോ ചെയ്തുവച്ചിട്ടുണ്ടോ എന്ന് ലാല്‍ പരിഹാസ രൂപത്തില്‍ ചോദിച്ചു. ഒടുവില്‍ രേണു മാപ്പ് പറയുകയും ചെയ്തു.